Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെനാളെത്തെ ഊഹപോഹങ്ങൾക്കൊടുവിൽ ബോളിവുഡിലെ ഒരു താര ദമ്പതികള്‍ കൂടി വഴിപിരിഞ്ഞു.പതിമൂന്ന് വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഹൃത്വിക് റോഷന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.സൂസൈന്‍ മാറി ജീവിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ 17 വര്‍ഷം നീണ്ടുനിന്ന ബന്ധം വേര്‍പിരിയാന്‍ ഞങ്ങല്‍ തീരുമാനിച്ചു.ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണെന്നും മാധ്യമങ്ങളുടെയും ആരാധകരുടെയും പിന്തുണ ഞാന്‍ പ്രതീക്ഷിക്കുന്നെന്നും ഹൃത്വിക് റോഷന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.വിവാഹം എന്ന വ്യവസ്ഥയോട് എപ്പോഴും ബഹുമാനമാണ്.അതിനെകുറിച്ച് തെറ്റായ ഒരു സന്ദേശം ആരാധകര്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ല.തന്റെ ചികിത്സ പുരോഗമിക്കുകയാണെന്ന് അറിയിച്ച ഹൃത്വിക് ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വാര്‍ത്താകുറിപ്പ് അവസാനിപ്പിച്ചത്.മൂന്ന് നാലു മാസമായി വേര്‍പെട്ടാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത പ്രചരിച്ച് തുടങ്ങിയത്.ഇരുവരും ഒന്നിച്ച് ഈ കാലയളവില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നുമില്ല.ഹൃത്വിക്കിന്റെ പുതിയ ചിത്രം കൃഷ്-3 ന്റെ വിജയാഘോഷത്തിലും സൂസന്റെ അസാന്നിദ്ധ്യം പ്രകടമായതോടെ ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത പകര്‍ന്നു.നീണ്ട നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷം രണ്ടായിരത്തിലാണ് ഹൃത്വിക്കിന്റെയും സൂസൈന്റെയും വിവാഹം കഴിഞ്ഞത്.ഏഴ് വയസ്സുകാരനായ ഹൃഹാനും അഞ്ച് വയസ്സുകാരനായ ഹൃദാനുമാണ് ദമ്പതികളുടെ മക്കള്‍.
Leave a Reply