Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഹൃത്വിക് റോഷന്റെ ആദ്യ ഭാര്യ സുസൈയിന്‍ വീണ്ടും വിവാഹിതയാകുന്നു. ഹൃത്വിക് റോഷന്റെ അടുത്ത സുഹൃത്ത് തന്നെയാണ് വരൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2013 ലാണ് ഇവർ വിവാഹ മോചിതരാകുന്നത്. ഹൃത്വിക് റോഷനും സുസൈയിനും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിവാഹ മോചനത്തിന് കാരണം ഹൃത്വിക് റോഷന്റെ ഈ സുഹൃത്ത് തന്നെയാണെന്നും വാർത്തകളുണ്ട്. സുസൈയിന്റെ കുടുംബത്തിന് പുതിയ ബന്ധത്തില്‍ തീരെ താത്പര്യമല്ലെന്നാണ് കേൾക്കുന്നത്. സൂസൈയിനുമായി വേര്‍പിരിഞ്ഞ ശേഷം ഹൃത്വിക്കിന് പുതിയ കാമുകിയെ പാപ്പരാസികൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇതെല്ലാം താരം നിഷേധിച്ചു. ഇവർക്ക് രണ്ട് ആണ്‍കുട്ടികൾ ഉണ്ട്.
Leave a Reply