Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:04 am

Menu

Published on December 9, 2016 at 8:42 am

സോളോമൺ ദ്വീപിൽ ശക്​തമായ ഭൂചലനം;സുനാമി മുന്നറിയിപ്പ്

huge-quake-hits-solomon-islands-tsunami-alert-lifted

സിഡ്നി: സോളോമൺ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രമാണ് സുനാമി സാധ്യത അറിയിച്ചത്.

പ്രാദേശിക സമയം 4.38 ഓടെയാണ് ഭൂകമ്പമുണ്ടായത്. വലിയ ഭൂകമ്പമായിരുന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം 4.40നായിരുന്നു ഭൂകമ്പം. ചില സ്‌ഥലങ്ങളിൽ വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ താറുമാറായി.

നാല് മണിക്കൂറുകള്‍ക്ക് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഘപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. ഭൂചലനം 30 മുതല്‍ 45 സെക്കന്റ് വരെ നീണ്ടുനിന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിന്റെ തലസ്ഥാനമായ കിരാകിരയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. 48 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. ഒരു മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ അടിക്കുവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

2008ല്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് 2013ല്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി അഗ്‌നിപര്‍വത സ്‌ഫോടനവും ഭൂചലനവും ഉണ്ടാകുന്ന സ്ഥലമാണിത്.

Loading...

Leave a Reply

Your email address will not be published.

More News