Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭൂമിയെ ലക്ഷ്യം വച്ച് കൂറ്റൻ സോളാർ കൊടുങ്കാറ്റ് വരുന്നു.സൂര്യന്റെ പുറംപാളിയിൽ വൻ ദ്വാരം കണ്ടെത്തിയതിനെ തുടർന്നാണ് ഇക്കാര്യം നാസ വെളിപ്പെടുത്തിയത്. ഭൂമിയുടെ 50 ഇരട്ടി വലുപ്പമുള്ള ഈ ദ്വാരത്തിൽ നിന്നു ശക്തിയുള്ള സൗരവാതം വമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇത് വലിയ സോളാർ കൊടുങ്കാറ്റായി സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളിലേക്ക് എത്തിയേക്കുമെന്നും അറിയുന്നു. സെക്കൻഡിൽ 800 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന സൗരവാതം ഭൂമിയ്ക്കും ഭീഷണിയാണ്.സൂര്യനിൽ നിന്നുള്ള പ്രോട്ടോണുകളുടെ പ്രവാഹത്തിൽ നിന്നാണ് സോളാർ കൊടുങ്കാറ്റ് രൂപപ്പെടുന്നത്.ഓരോ 150 അല്ലെങ്കിൽ 350 വർഷം കൂടമ്പോഴാണ് സോളാർ കൊടുങ്കാറ്റ് വരാൻ സാധ്യതയുള്ളത്.1859 ൽ സോളാർ കൊടുങ്കാറ്റുണ്ടായിട്ടണ്ട്. സൂര്യനിൽ നിന്നെത്തിയ കൊടുങ്കാറ്റിൽ നിന്നു 1022 കെജെ എനര്‍ജിയാണ് ഭൂമിയിലേക്ക് പ്രവഹിച്ചത്. ഹിരോഷിമ ബോംബ് സ്ഫോടനത്തിന്റെ പത്ത് ബില്യണ്‍ ഇരട്ടി ശക്തിക്ക് തുല്യമായിരുന്നു ഇത്. ഇപ്പോള്‍ വന്നിരിക്കുന്നതും കാന്തിക മന്‍ഡലത്തെ തകര്‍ത്ത് മുന്നേറാന്‍ ശേഷിയുള്ളതാണ്. നിരവധി സാങ്കേതിക മേഖലകളെ തകർക്കാൻ ശേഷിയുള്ളതാണിതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
–
–
Leave a Reply