Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ഇനിമുതല്‍ അവയവ മാറ്റം നടത്തുന്നതുപോലെ തലയും മാറ്റിവയ്ക്കാം.ഇറ്റലിക്കാരനായ ഡോക്ടര്‍ സെര്‍ജിയോ കാനവെരോ ആണ് പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത് .
മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ശരീരത്തില്‍ ജീവിതം തളര്‍ന്ന് കിടപ്പിലായവരുടെ തല തുന്നിച്ചേര്‍ക്കാമെന്നാണ് സെര്‍ജിയോയുടെ ആശയം. രണ്ടുവര്‍ഷത്തിനകം ഇത്തരത്തില്‍ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാവുമെന്നാണ് ഇദ്ദേഹം പറയുന്നു. തല മാറ്റിവയ്‌ക്കേണ്ട ആളിനും തല ദാനം ചെയ്യുന്ന ആളിനും ഒരേ സമയം ശസ്ത്രക്രിയ ചെയ്യുന്നതിലൂടെയെ ഇത് വിജയകരമാകൂ എന്നും സെര്‍ജിയോ പറയുന്നു. തലമാറ്റിവെക്കാന്‍ ആദ്യമായി സ്വീകര്‍ത്താവിന്റെ തല തണുപ്പിക്കുകയും പിന്നീട് കഴുത്തിന് ചുറ്റുമുള്ള കലകളെ മുറിക്കുകയുമാണ് ചെയ്യേണ്ടത്. അതിന് ശേഷം പ്രധാന രക്തക്കുഴലുകളെ ചെറു ട്യൂബുകള്‍ ഉപയോഗിച്ച് യോജിപ്പിക്കുകയും ഓരോരുത്തരുടെയും നട്ടെല്ലുകള്‍ മുറിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് തല സ്വീകര്‍ത്താവിന്റെ ശരീരത്തിലേക്ക് മാറ്റിവെച്ച് നട്ടെല്ലിന്റെ രണ്ടറ്റങ്ങളും യോജിപ്പിക്കുന്നു. പോളി എത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തു പല തവണയായി ഇവിടെ കുത്തിവയ്ക്കും. അതിന് ശേഷം മസിലുകളെയും രക്തക്കുഴലുകളെയും തുന്നിച്ചേര്‍ക്കുന്നു. പിന്നീട് ചലനങ്ങള്‍ ഒഴിവാക്കാനായി മൂന്ന് മുതല്‍ നാല് ആഴ്ച വരെ സ്വീകര്‍ത്താവിനെ കോമ സ്ഥിതിയിലാക്കുന്നു.തല മാറ്റി വയ്ക്കലിലെ ഏറ്റവും പ്രയാസമേറിയത് നട്ടെല്ലിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്നതാണെന്ന് കാനവേറോ വ്യക്തമാക്കി. തല മാറ്റി വെച്ച് കോമയിലായി, ഒരു മാസത്തിന് ശേഷം ഉണരുന്ന വ്യക്തിക്ക് തന്റെ പഴയ ശബ്ദവും ചലനശേഷിയും തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിക്ക് ഒരു വര്‍ഷത്തിനകം നടക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ ആശയം നടപ്പിലായാല്‍ പ്രശസ്ത ഭൗതികശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, പ്രശസ്ത അമേരിക്കന്‍ നടന്‍ ക്രിസ്റ്റഫര്‍ റീവ് തുടങ്ങിയവരെ പോലെ ശരീരം തളര്‍ന്നവര്‍ക്ക് ആരോഗ്യമുള്ളവരുടെ ശരീരത്തിലേക്ക് തല മാറ്റി വച്ച് സാധാരണ ജീവിതം നയിക്കാനാകുമെന്ന് സെര്‍ജിയോ അവകാശപ്പെടുന്നു.എന്നാല്‍ സെജിയോയുടെ ആശയത്തെ ഇപ്പോഴെ വൈദ്യശാസ്ത്റ്റ്ര രംഗം തള്ളിക്കളഞ്ഞിട്ടുണ്ട്. നടപ്പാക്കാനാകത്ത മഹത്തായ ആശയം എന്നാണ് പലരും സെര്‍ജിയോയുടെ അവകാശത്തെ പുഛിച്ചിരിക്കുന്നത്. ഇത് ഒരിക്കലും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള മറ്റ് പ്രമുഖരുടെ നിലപാട്.
–
–
Leave a Reply