Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:09 am

Menu

Published on November 21, 2014 at 12:57 pm

മനുഷ്യവിസര്‍ജ്യം ഇന്ധനമാക്കി ഉപയോഗിച്ച് ഓടുന്ന ബസ് ബ്രിട്ടണിൽ ഓടിത്തുടങ്ങി;ആദ്യയാത്രയിൽ പിന്നിട്ടത് 35 കിലോമീറ്റര്‍..!!

human-poop-powered-bus-hits-uk-roads

ലണ്ടന്‍: മനുഷ്യവിസര്‍ജ്യവും ഭക്ഷണത്തിന്റെ വേസ്റ്റും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  ‘ബയോബസ്’   ബ്രിട്ടണിൽ ഓടിത്തുടങ്ങി . വിസര്‍ജ്യത്തില്‍ നിന്നും ഭക്ഷണമാലിന്യങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബയോമീഥെന്‍ വാതകമുപയോഗിച്ചാണ് വാഹനം  പ്രവര്‍ത്തിക്കുന്നത്‌.ആദ്യമായാണ് ഇത്തരത്തിലൊരു ബസ് ബ്രിട്ടണ്‍ നിരത്തിലിറങ്ങുന്നത്.വണ്ടിയുടെ ഒരു ടാങ്ക് ഇന്ധനം എന്നാല്‍ അഞ്ചു പേരുടെ ഒരുവര്‍ഷത്തെ വിസര്‍ജ്യമാണ്. ഇതുപയോഗിച്ച് 305 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുമാകും. പരിസ്ഥിതി സൗഹൃത എന്‍ജിനാണ് ഇതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഡീസല്‍ എന്‍ജിനില്‍ നിന്നുമുള്ള പുകയെക്കാളും വളരെയധികം കുറവാണ് ഇതു പുറപ്പെടുവിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്.ജെന്‍എക്കോ, പ്രതിമാസം 8,300 വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ചു വരുന്നു. ബ്രിസ്റ്റോളിലെ പ്ലാന്റില്‍ 75 മില്യണ്‍ ക്യുബിക് മീറ്ററിലുള്ള മാലിന്യം ഇവര്‍ സംസ്കരിക്കുന്നു. ബയോ ഫ്യൂവല്‍ ഉപയോഗിച്ച് മാസം 10,000 പേര്‍ക്കെങ്കിലും യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ട് -ബാത്ത് നഗരത്തെ ബന്ധിപ്പിച്ചായിരുന്നു ബസിന്റെ ആദ്യ യാത്ര. ജെന്‍എക്കോ എന്ന ഊര്‍ജ നിര്‍മാതാക്കളുടെ വെസക്‌സ് വാട്ടര്‍ സീവേജ് പ്ലാന്റിലാണ്, ഇന്ധനം തയാറാക്കിയത്.  35 കിലോമീറ്ററായിരുന്നു യാത്രാ ദൂരം.

bio bus1

bio bus3

Loading...

Leave a Reply

Your email address will not be published.

More News