Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്‌സിക്കോ സിറ്റി: അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്‌സിക്കന്‍ തീരത്തെത്തി. മണിക്കൂറില്‍ 165 മൈല്‍ വേഗതയിലാണ് കാറ്റിന്റെ വേഗത. വെള്ളിയാഴ്ച 6.15 ഓടെയാണ് ജല്‍സിക നഗരത്തില്‍ പെട്രീഷ്യ ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തത്. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്നാണ് കരുതുന്നത്. മെക്സികോയില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്.മെക്‌സിക്കന്‍ അധികൃതര്‍ പെട്രീഷ വീശിയടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് വീശുന്ന പാതയില്‍ വരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്.ട്രെയിന്‍,വിമാന സര്‍വീസുകള്‍, റോഡ് ഗതാഗതം എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പസഫിക് മേഖലയില്‍ പെട്രീഷ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടത്. തുടക്കത്തില്‍ സാധാരണ ചുഴലിക്കാറ്റിന്റെ ഗണത്തില്‍ പെടുത്തിയ പെട്രീഷ്യ 36 മണിക്കൂറുകള്‍ പിന്നിട്ടതോടെ ശക്തി പ്രാപിക്കുകയായിരുന്നു. പസഫിക്- അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെ വീശിയതില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് പെട്രീഷ്യ.
Leave a Reply