Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്മല: മൂന്നു മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു.ഇടമണ്‍ ഉദയഗിരി ചരിവുകാലായില്‍ അബ്ദുള്‍ മജീദ് കുല്‍ത്താബീവി ദമ്പതിമാരുടെ മകള്‍ മാജിദയെയാണ് ഭർത്താവ് ജാഫര്‍ഖാൻ കൊലപ്പെടുത്തിയത്.ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയമുണ്ട്.രാത്രിയായിട്ടും വീട്ടിൽ വെളിച്ചം കാണാത്തതിനാൽ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോൾ വീടിനകത്ത് മാജിദയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.കൊലപാതക ശേഷം ജാഫർഖാൻ ഒളിവിൽ പോയിരിക്കുകയായിരുന്നു.പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇയാളെ പോലീസ് പിടികൂടി. കൊലപാതകം നടന്ന ദിവസം വീടിനകത്ത് നിന്ന് ബഹളം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു.സംഭവം നടന്ന ദിവസം രണ്ടു പേരും മാജിദയെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിൽ പോയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.എട്ടു മാസം മുമ്പ് വിവാഹിതരായ ഇവർ കുറച്ചു മാസം മുമ്പാണ് ഉദയഗിരിയില്‍ താമസം തുടങ്ങിയത്.ഗള്‍ഫിലായിരുന്ന ജാഫര്‍ഖാന്‍ വിവാഹശേഷം ഇടമണിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. കൊലപാതകത്തിന് അടുക്കളയിൽ ഉപയോഗിച്ചിരുന്ന കത്തിയാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
Leave a Reply