Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:47 am

Menu

Published on October 16, 2014 at 2:53 pm

ഹൈദരാബാദ് പോലീസ് കമ്മീഷണറായി പത്തു വയസ്സുകാരൻ

hyderabad-gets-10-year-old-police-commissioner-for-a-day

ഹൈദരാബാദ്: പോലീസ് ഉദ്ദ്യോഗസ്ഥനാകണമെന്ന പത്തുവയസ്സുകാരൻറെ ആഗ്രഹം ഹൈദരാബാദ് പോലീസ് സാധിച്ചു കൊടുത്തു. തെലുങ്കാനയിലെ കരിം നഗർ സ്വദേശിയായ രക്താർബുദ ബാധിതനായ സാദിഖിന്റെ ആഗ്രഹാപ്രകാരമാണ് ഹൈദരാബാദ് പോലീസ് കമ്മീഷണറാക്കിയത്. രക്താര്‍ബുദമെന്ന രോഗത്തിന്റെ രൂപത്തില്‍ വിധി അവനുമുന്നില്‍ വിലക്കുകള്‍ തീര്‍ത്തപ്പോള്‍ രാജ്യസേവനമെന്ന രക്തത്തിലലിഞ്ഞുചേര്‍ന്ന അവന്റെ ആഗ്രഹം അകലെയാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. സാദിഖിന്റെ ജീവിതാഭിലാഷമായിരുന്നു പോലീസ് കമ്മീഷണറാവുക എന്നത്.സാദിഖിന്റെ ബന്ധുക്കളില്‍ പലരും പോലീസിലാണ്. അങ്ങനെയാണ് പോലീസാവുക എന്ന ആഗ്രഹം അവന്റെയും മനസില്‍ കുഞ്ഞുനാളിലെ മുളപൊട്ടിയത്.അതിനിടയ്ക്കാണ് രക്താര്‍ബുദത്തിന്റെ രൂപത്തില്‍ വിധി അവനുമുന്നില്‍ വില്ലനായെത്തിയത്. മാരകരോഗ ബാധിതരായ കുട്ടികളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ മേക്ക് എ വിഷ് ഫൗണ്ടേഷന്റെ ശ്രമഫലമായാണ് സാദിഖിന് തൻറെ ജീവിതാഭിലാഷം നിറവേറ്റാൻ സാധിച്ചത്. സാദിഖിനായി ഒരു ദിവസത്തേയ്ക്ക് കമ്മീഷണര്‍ ഓഫീസ് വിട്ടുനല്‍കിയ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ മഹേന്ദര്‍ റെഢിയും, മറ്റ് പോലീസ് ഉദ്ദ്യോഗസ്ഥരും സാദിഖിനെ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.റൗഡികളെ പിടിക്കുകയും സമാധാനം നിലനിര്‍ത്തുകയും ഗതാഗതം പ്രശ്നങ്ങള്‍ പരിഹരിക്കുകയുമാണ് തന്റെ ആഗ്രഹമെന്ന് സാദിഖ് പറഞ്ഞു.

Hyderabad gets 10-year-old police commissioner2

Hyderabad gets 10-year-old police commissioner1

Loading...

Leave a Reply

Your email address will not be published.

More News