Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ഒരു ബസ് സ്റ്റോപ്പുണ്ടാക്കുന്നത് എങ്ങിനെയെന്ന് ചോദിച്ചാല്‍ കല്ലും മണലും സിമന്റും ഇഷ്ടികയുമൊക്കെ ചേര്‍ത്ത് എന്നായിരിക്കും ഉത്തരം. ഇത്തരത്തില്‍ പല സംഘടനകളുടെ പേരിലും ബാനറുകളൊക്കെയും വെച്ച് കെട്ടിപ്പൊക്കിയ ബസ് സ്റ്റോപ്പുകളും ഹൈട്ടെക്ക് ബസ് സ്റ്റോപ്പുകളും നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം.
എന്നാല്‍ ഒരു ബസ് സ്‌റ്റോപ്പുണ്ടാക്കാന്‍ ഇത്രയുമൊന്നും സാധനങ്ങള്‍ വെണ്ടെന്നും വെറും പ്ലാസ്റ്റിക്ക് കുപ്പികളും കൂടെ രണ്ടോ നാലോ മുളവടികളും മാത്രം മതിയെന്നും തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ഒരു പ്രകൃതി സൗഹൃദ സംഘം.
കേട്ടിട്ട് വിശ്വാസമായില്ലെങ്കില്‍ ഹൈദരാബാദിലെ സ്വരൂപ് നഗറിലെത്തിയാല്‍ മതി. ഇവിടത്തെ ബസ് സ്റ്റോപ്പേ നിര്‍മ്മിച്ചിരിക്കുന്നത് പ്ലാസ്റ്റിക് ബോട്ടിലും പച്ച മുളയും ഉപയോഗിച്ചാണ്.
ബാംബു ഹൗസ് എന്ന പ്രകൃതി സൗഹൃദ സംഘടനയുടെ റീസൈക്കിള്‍ ഇന്ത്യ എന്ന ക്യാംപയിനിന്റെ ഭാഗമായാണ് ഈ വിചിത്രമായ ബസ് സ്റ്റോപ്പ് നിര്‍മ്മാണം. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന പ്ലാസ്റ്റിക്കിനെ ഒരു വിധത്തിലും അതിന് അനുവദിക്കില്ലെന്നാണ് ബാംബു ഹൗസിന്റെ തീരുമാനം.
ഒരു ആക്രിക്കടയില്‍ നിന്നാണ് ബസ് സ്റ്റോപ്പ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ അധികൃതര്‍ സ്വന്തമാക്കുന്നത്. സാമഗ്രികള്‍ എന്നാല്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ മാത്രം.
എട്ട് അടി ഉയരമുള്ള ഈ ബസ് സ്റ്റോപ്പ് നിര്‍മാണത്തിന് 1000ത്തോളം പ്ലാസ്റ്റിക് കുപ്പികളും മുളയും ലോഹ തൂണുകളും ആവിശ്യമായി വന്നു. ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി വ്യാപിപ്പിക്കണമെന്നും ഇത് കല്ലും സിമന്റും ഉപയോഗിച്ച് നിര്‍മിക്കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞതാണെന്നും. ബാംബു ഹൗസ് വക്താക്കള്‍ പറഞ്ഞു.
പ്ലാസ്റ്റിക് സംസ്‌കരണത്തിന് പുതുവഴി കണ്ടെത്തിയിരിക്കുകയാണ് ഹൈദരാബാദിലെ ഈ പ്രകൃതി സൗഹൃദ സംഘം.
Leave a Reply