Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പ്രഥമ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് കിരീടം ഹൈദരാബാദ് ഹോട്ട് ഷോട്ടസിന്. സൈനാ നേവാളിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഹൈദരാബാദ് ഹോട്ട് ഷോട്ടസ്. ഐ.ബി.എല്‍ ഫൈനലിന്റെ ആകര്‍ഷണമായിരുന്ന സൈന നേവാള്‍ – പി.വി.സിന്ധു പോരാട്ടത്തില്‍ സൈന കൈവരിച്ച വിജയമാണ് ഹൈദരാബാദ് ഹോട്ട് ഷോട്ട്സിന് നിര്‍ണായകമായത് .ഫൈനല്‍ മത്സരത്തില്‍ 3-1 നാണ് അവാധാ വാറിയേഴ്‌സിനെ ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സ് പരാജയപ്പെടുത്തിയത്. ആദ്യ സിംഗിള്‍സില്‍ ഹൈദരാബാദിന്റെ തായ്ലന്ഡ് താരം താനോങ്സാക്കിനെ 21-12, 21-20 സ്കോറിന് കീഴടക്കി അവാധായാണ് കുതിപ്പ് തുടങ്ങിയത്.നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ പി.വി.സിന്ധുവിനെ നിലംതൊടീക്കാതെ പോരാടി ലോക നാലാം നമ്പര്‍ താരം സൈന നേവാള്‍ 21-15, 21-7ന് മത്സരം സ്വന്തമാക്കി.അതോടെ ഫൈനല്‍ 1-1 എന്ന നിലയിലായി. തുടര്‍ന്ന് പുരുഷ ഡബിള്‍സില്‍ മലേഷ്യന്‍ താരങ്ങളായ ഗോ വി ഷെം- വാ ലി ഖിം സഖ്യം ഹൈദരാബാദിന് വേണ്ടി വിജയം നേടി. 21-14, 13-21, 11-14 എന്നാ സ്കോറിനാണ് ഹൈദരാബാദ് അവാധയെ തകര്‍ത്തത്. രണ്ടാം പുരുഷ സിംഗിള്‍സില്‍ ആദ്യ ഗെയും നഷ്ടമായെങ്കിലും ഹൈദരാബാദിന്റെ അജയ് റാം അവാധാ താരം ഗുരുസായ് ദത്തിനെ പരാജയപ്പടെുത്തി.10-21, 21-17,11-7 എന്നാ സ്കോറിന് അവാധാ താരത്തെ പരാജയപ്പെടുത്തി ഹൈദരാബാദ് ഹോട്ട് ഷോട്ട്സ് കീരീടം സ്വന്തമാക്കുകയായിരുന്നു .
Leave a Reply