Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്∙ കവർച്ചാശ്രമം തടുക്കുന്നതിനിടെ ഹൈദരാബാദ് സ്വദേശി കിരൺ (23) യുഎസിൽ വെടിയേറ്റു മരിച്ചു.ആയുധധാരിക്ക് മൊബൈൽ ഫോൺ കൈമാറാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് വിദ്യാർഥിക്ക് വെടിയേറ്റത്. ഫ്ലോറിഡയിലെ വീടിനടുത്ത് ഇന്നലെ ഉച്ചയ്ക്കു 12.15നായിരുന്നു സംഭവം.സംഭവ സമയം ഫോണിൽ സംസാരിക്കുകയായിരുന്നു സായ് കിരൺ എന്ന് ബന്ധുക്കൾ അറിയിച്ചു.
സുഹൃത്തുമായി സംസാരിക്കവെയാണ് അപരിചിതനായ ഒരാൾ വന്ന് ഫോൺ ആവശ്യപ്പെട്ടത്. വിസമ്മതിച്ചപ്പോൾ സായ് കിരണിന് നാലു തവണയോളം വെടിയേറ്റു. വെടിശബ്ദം സുഹൃത്ത് ഫോണിലൂടെ കേട്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
ഹൈദരാബാദിലെ കീസരയിലുള്ള ഗീതാഞ്ജലി എൻജിനിയറിങ് കോളജിൽ നിന്ന് ബിരുദത്തിനു ശേഷം മേയ് രണ്ടിനാണ് എംഎസ് ചെയ്യാൻ യുഎസിലെത്തിയത്.
Leave a Reply