Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:54 pm

Menu

Published on February 17, 2016 at 2:33 pm

ഞാൻ ഒരു റിലേഷൻഷിപ്പ് കൗൺസിലർ അല്ല, അനുഷ്‌ക വിഷയത്തിൽ കോഹ്‌ലി

i-am-not-a-relationship-counsellor-ask-the-expert-please-virat-kohli

ബോളിവുഡ് താരം അനുഷ്‌കാ ശർമയുമായുള്ള പ്രണയത്തെക്കുറിച്ചോ പ്രണയത്തകർച്ചയെ കുറിച്ചോ സംസാരിക്കാന്‍ തയ്യാറാകാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. മുംബൈയില്‍ നടന്ന ചടങ്ങിനിടെ പ്രണയവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി കോഹ്‌ലി രംഗത്തെത്തിയത്.

ആഢംബര വാച്ച് നിർമാതാക്കളായ ടൈസറ്റിന്റെ ലോഞ്ചിങ് ചടങ്ങിനിടെയായിരുന്നു അനുഷ്‌കയുമായുള്ള പ്രണയത്തകർച്ചയെ കുറിച്ച് മാധ്യമപ്രവര്‍ത്തകർ ചോദിച്ചത്. താൻ ഒരു റിലേഷൻഷിപ്പ് കൗണ്‍സിലര്‍ അല്ലെന്നും അതില്‍ വിദഗ്ധരായവരോട് പോയി ചോദ്യം ചോദിക്കൂ എന്നുമായിരുന്നു കോഹ്‌ലിയുടെ മറുപടി.

ബോളിവുഡിലുള്ള ആർക്കെങ്കിലും ഈ വാച്ച് സമ്മാനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലും നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. നിങ്ങളുടെ ചോദ്യം പ്രതീക്ഷിക്കുന്ന മറുപടി എന്താണെന്ന് തനിക്ക് അറിയില്ലെന്നും കോഹ്‌ലി പറഞ്ഞു. താന്‍ ഒരു ക്രിക്കറ്റ് താരമാണെന്നും ചെറിയ കാര്യങ്ങള്‍ പോലും മറ്റുദിശയിലേക്ക് തിരിച്ചുവിടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നും കോഹ്‌ലി മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുകയും ചെയ്തു. കോഹ്‌ലിയും അനുഷ്‌കയുമായുള്ള ബന്ധം പിരിഞ്ഞതായി കോഹ്‌ലി തന്നെയാണ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ഹൃദയം പൊട്ടുന്ന വേദന എന്ന് തലക്കെട്ടോടെ കോഹ്‌ലി ഒരു ഫോട്ടൊ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News