Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു താരദമ്പതികളായിരുന്ന കമലഹാസനും ഗൗതമിയുടെയും വേർപിരിയുന്നുവെന്ന വാർത്ത.വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ച ശേഷം പെട്ടെന്ന് പിരിയുകയാണെന്ന് അറിയിച്ച് ഗൗതമി രംഗത്തുവന്നത്.ഈ വേര്‍പിരിയലിനു പിന്നിലെ കാരണങ്ങള്‍ ഇരുവരും വ്യക്തമാക്കിരുന്നില്ല.
ജീവിതത്തിന്റെ തിരക്കിനിടയില്‍ തന്റെ മകളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും ഇനിയുള്ള ജീവിതം മകള്‍ക്കു വേണ്ടിയാണ് എന്നും വേര്‍പിരിയുന്ന സമയം ഗൗതമി പറഞ്ഞിരുന്നു. കമിലില്‍ നിന്നു തന്റെ മകള്‍ക്കു നേരിടേണ്ടി വന്ന അവഗണനയേക്കുറിച്ചാണു ഗൗതമി ഇപ്പോള്‍ പറയുന്നത്.
കമലിനേയും മക്കളേയും സ്‌നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ തനിക്കു തന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിയാത്തില്‍ വിഷമം ഉണ്ടെന്നും ഗൗതമി പറഞ്ഞു.
കമല്‍ തന്റെ മക്കളെ സിനിമയിലേയ്ക്ക് അനുഗ്രഹിച്ചയച്ചു. എന്നാല്‍ സുബ്ബുലക്ഷ്മിക്കു സിനിമയില്‍ നിന്ന് അവസരം വന്നപ്പോള്‍ കണ്ടില്ല എന്നു നടിച്ചു മാറി നിന്നു. എന്റെ മകള്‍ക്കു ഞാന്‍ മാത്രമേ ഉള്ളു എന്ന് അപ്പോള്‍ എനിക്കു മനസിലായി. എന്റെ മകളെ നല്ല സ്ഥാനത്തു കൊണ്ടുവരണം എന്നു തോന്നി എന്നും ഗൗതമി പറഞ്ഞു. മലയാളത്തിലെ ഒരു സിനിമ മാസികയില്‍ വന്നതാണ് ഇക്കാര്യം.
Leave a Reply