Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡെല്‍ഹി : ഐപിഎ ല്‍ വാതുവയ്പ്പ് കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 39 പേരെ പ്രതികളാക്കിയാണ് ഡല്‍ഹി പോലീസ് ചൊവ്വാഴ്ച കുറ്റപത്രം നല്കിയത്.ശ്രീശാന്ത് 12ം പ്രതിയാണ്.വാതുവയ്പ്പുകാരന്‍ അശ്വിന്‍ അഗര്‍വാള്‍ ഒന്നാംപ്രതിയായുള്ള കുറ്റപത്രത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും കൂട്ടാളി ഛോട്ടാ ഷെക്കീലും പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ശ്രീശാന്ത് ഉള്‍പ്പെടെ 21 പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയും ഡല്‍ഹി പോലീസ് ചൊവ്വാഴ്ച കോടതിയില്‍ നല്കി.പതിമ്മൂന്നാം പ്രതി ജിജു ജനാര്‍ദനനുമായും 26ം പ്രതി അഭിഷേക് ശുക്ലയുമായും മാത്രമാണ് ശ്രീശാന്തിന് ബന്ധമെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.ആറായിരം പേജ് അടങ്ങുന്ന കുറ്റപത്രമാണ് ഡൽഹി പോലീസ് സമർപ്പിച്ചിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഹര്‍മീത് സിങ്, സിദ്ധാര്‍ഥ് ത്രിവേദി എന്നിവര്‍ ഉള്‍പ്പെടെ 165 പേരെ സാക്ഷികളാക്കിയിട്ടുണ്ട്. ദ്രാവിഡ് ഒമ്പതാം സാക്ഷിയും ത്രിവേദിയും ഹര്‍മീദ് സിങ്ങും പന്ത്രണ്ടും പതിമ്മൂന്നും സാക്ഷികളുമാണ്.
Leave a Reply