Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേമം സിനിമയിലെ നായകന്‍ ജോര്‍ജ്ജിനെ പോലെ താനും ബാക്ക് ബെഞ്ച് സ്റ്റുഡന്റായിരുന്നുവെന്ന് നിവിന്‍ പോളി. താന്‍ ബാക്ക് ബെഞ്ചാണെങ്കിലും തന്റെ ഭാര്യ ക്ലാസില്‍ ഒന്നാമതായിരുന്നെന്നും നിവിന്‍ പറഞ്ഞു.പ്രേമം സിനിമയിലെ ചില കഥാപാത്രങ്ങളും സീനുകളും എല്ലാം തന്റെ ജീവിതത്തില്‍ക്കൂടി കടന്നുപോയവയാണ്.പ്രേമത്തില്‍ ജോര്‍ജ്ജിന് അധ്യാപികയോടാണ് പ്രണയം തോന്നിയിരുന്നത്. എന്നാല്‍ എനിക്ക് പ്രണയം തോന്നിയത് ക്ലാസ്‌മേറ്റിനോടാണ്. അവള്‍ ഇന്നെന്റെ ഭാര്യയാണെന്നും നിവിന്‍ പോളി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ക്ലാസില്‍ പഠനത്തില്‍ ഒന്നാമതായിരുന്ന കുട്ടിക്ക് എങ്ങനെയാണ് ബാക്ക് ബെഞ്ച് സ്റ്റുഡന്റിനോട് പ്രണയം തോന്നിയതെന്ന് ചോദ്യത്തിനു നിവിന്‍ പോളി നല്‍കിയ ഉത്തരം ഇതായിരുന്നു . അവള്‍ക്ക് എന്നെ ഒരുപാടിഷ്ടമായിരുന്നു. അവള്‍ ഒരു പഠിപ്പിസ്റ്റും ഞാന്‍ ഒരു മടിയനുമായിരുന്നു. സത്യത്തില്‍ ശരിയായ ബാലന്‍സിങ് അതായിരുന്നു. പിന്നെ ഒരു നടനാകുക എന്ന എന്റെ ആഗ്രഹത്തിനു അവളുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു.പ്രേമം സിനിമയുടെ വിജയത്തിനുശേഷം നിവിന്‍പോളിയെ മോഹന്‍ലാലിനോട് താരതമ്യപ്പെടുത്തിയതിനെക്കുറിച്ചും നിവന്‍ പ്രതികരിച്ചു.മോഹന്‍ലാലുമായി താരതമ്യപ്പെടുത്താന്‍ മാത്രം താന്‍ ആരുമല്ലെന്നും 200 ല്‍ താഴെ സിനിമകളില്‍ മാത്രം അഭിനയിച്ച തനിക്ക് മോഹന്‍ലാലിന്റെ അടുത്തുപോലും എത്താന്‍ കഴിയില്ലെന്നും സാമാന്യ ബോധമുള്ള ആരും തന്നെയും മോഹന്‍ലാലിനേയും തമ്മില്‍ താരതമ്യം ചെയ്യില്ലെന്നും നിവിന്‍ പറഞ്ഞു.ഇപ്പോൾ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്. ഒരു സബ്-ഇൻസ്പെക്ടറിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാങ്കേതിക വശങ്ങൾ മികച്ചതാക്കി ചിത്രം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിവിൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്.
ഒരു തമിഴ് ചിത്രത്തിലും, പ്രേമം സിനിമയുടെ ടീമിലുള്ള ഒരാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് അതിന് ശേഷം നിവിൻ അഭിനയിക്കുക.
Leave a Reply