Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:21 pm

Menu

Published on June 28, 2014 at 11:07 am

പെണ്‍ കുഞ്ഞായതിനാല്‍ തന്നെ കൊന്നുകളയാന്‍ ചിലർ നിർദ്ദേശിച്ചിരുന്നതായി മന്ത്രി സ്‌മൃതി ഇറാനിയുടെ വെളിപ്പെടുത്തൽ

i-was-referred-to-as-burden-at-my-birth-reveals-union-hrd-minister-smriti-irani

പെണ്‍കുട്ടികൾ കുടുംബത്തിന് ബാധ്യതയാകുമെന്ന് പറഞ്ഞ് തന്നെ കൊന്നു കളയാൻ ചിലയാളുകൾ നിർദ്ദേശിച്ചിരുന്നതായി പ്രശസ്‌ത സിനിമാ-സീരിയല്‍ നടിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായ സ്‌മൃതി ഇറാനി പറഞ്ഞു. ഭോപ്പാലിൽ നടന്ന പെണ്‍ഭ്രൂണഹത്യയെ കുറിച്ചുള്ള സംവാദത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ കൊല്ലാന്‍ തന്റെ അമ്മ തയ്യാറല്ലായിരുന്നെന്നും പണ്‍കുഞ്ഞിനെ വളര്‍ത്താനായി നിലകൊണ്ട ധീരയാണ് തൻറെയമ്മയെന്നും മന്ത്രി പറഞ്ഞു.ഒരു പെണ്‍കുട്ടിയ്‌ക്ക് വിദ്യാഭ്യാസം നല്‍കുമ്പോള്‍ രാജ്യത്തിന്‌ വലിയ സംഭാവനയാണ്‌ അവളുടെ മാതാപിതാക്കള്‍ നല്‍കുന്നതെന്ന്‌ സ്‌മൃതി ഇറാനി ഈ സംവാദത്തിൽ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News