Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിവിൻ പോളി നായകനായെത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ അജു വർഗീസിന്റെ ഇരട്ടക്കുട്ടികളായ ഇവാനും ജുവാനയും അഭിനയിച്ചിരുന്നു. അജുവിന്റെ കഥാപാത്രത്തിന്റെ മക്കളായി തന്നെയാണ് ഇരുവരും അഭിനയിച്ചത്. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ലായിരുന്നു.സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദുബായിലെത്തിയതായിരുന്നു അജുവും കുടുംബവും. എന്നാല്‍ ഇനി മക്കളെ അഭിനയിപ്പിക്കില്ലെന്നാണ് അജു പറയുന്നത്. കുട്ടിക്കാലം കഴിയുന്നതുവരെ അഭിനയിപ്പിക്കാന്‍ വിടില്ലെന്നും വിനീത് ശ്രീനിവാസനാണ് കുട്ടികളെ അഭിനയിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞതെന്നും അജു പറഞ്ഞു.
ഇത് അവരുടെ ആദ്യത്തേയും അവസാനത്തേയും ചിത്രമായിരിക്കുമെന്നും അജു പറഞ്ഞു. 2014 ഫെബ്രുവരിയിലാണ് അജുവര്‍ഗ്ഗീസും അഗസ്റ്റിനയും വിവാഹിതരാകുന്നത്. ഇവാന്‍, ജുവാന എന്നാണ് കുട്ടികളുടെ പേര്.
–
–
Leave a Reply