Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ രവിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം കർണാടക സർക്കാർ സി.ബി.ഐക്ക് വിട്ടു. മുഖ്യമന്ത്രി കെ. സിദ്ധരാമയ്യയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. രവിയുടെ കുടുംബത്തിന്‍െറയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്.വാണിജ്യ നികുതി വകുപ്പില്‍ അഡീഷണല്‍ കമ്മീഷണറായിരുന്ന ഡി.കെ. രവികുമാറിനെയാണ് മരിച്ച നലയില്‍ കണ്ടെത്തിയത്.ഈ മാസം 15നായിരുന്നു സംഭവം. മണല്‍ മാഫിയക്കെതിരെ കര്‍ശന നടപടി എടുത്ത ഉദ്യോഗസ്ഥനായിരുന്നു രവികുമാര്‍.
Leave a Reply