Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഗ്നിപർവ്വതം ജ്വലിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളുമായി ഡ്രോണ്‍. ‘ഡി.ജെ.ഐ. ഫാന്റം 2 ക്വാഡ്‌കോപ്റ്റര്‍ ഡ്രോണ്‍’ (DJI Phantom 2 quadcopter drone ) എന്ന ആളില്ലാ ചെറുവിമാനം ഐസ്‌ലന്‍ഡിലെ ബാർഡൻബുൻഗ എന്ന അഗ്നിപർവ്വതത്തിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഡി.ജെ.ഐ.കമ്പനിയുടെ ഏരിയല്‍ ഇമേജിങ് ഡയറക്ടര്‍ എറിക് ചെങ്, ഫോട്ടോഗ്രാഫര്‍ റാഗ്നെര്‍ സിഗുര്‍ഡ്‌സണ്‍ എന്നിവരാണ് ഈ സാഹസിക ദൃശ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇതിനായി അവർ ഐസ്‌ലന്‍ഡില്‍ അഗ്നിപര്‍വതത്തിന് സമീപത്തെത്തുകയും അവിടുന്ന് ഡ്രോണിനുമേൽ ഗോപ്രോ ഹീറോ 3 (GoPro Hero3) എന്ന ആക്ഷൻ ക്യാമറ ഉപയോഗിച്ച് അഗ്നി പർവ്വതത്തിനടുത്തെക്ക് പറത്തി വിടുകയുമായിരുന്നു.
സപ്തംബര്‍ 20 ന് ആയിരുന്നു ഈ സാഹസിക വീഡിയോ എടുത്തത്. നോർത്ത് അറ്റ്‌ലാണ്ടിക്ക് ആർടിക് സമുദ്രത്തിനിടയിലെ ഒരു നോർഡിക് രാജ്യമായ ഐസ്‌ലന്‍ഡിന്റെ ഏതാണ്ട് മധ്യഭാഗത്താണ് അതിന്റെ സ്ഥാനം. അവിടുത്തെ ഒരു വലിയ അഗ്നിപര്‍വതം ആണ് ബാര്‍ഡര്‍ബുന്‍ഗ.
–

–
പൊതുവെ അഗ്നിപര്‍വതത്തിന്റെ മുഖ്യ ലാവാമുഖത്തിന് രണ്ട് കിലോമീറ്റര്‍ അടുത്തുവരെ പോകാനേ ആളുകള്‍ക്ക് അനുമതിയുള്ളൂ. എന്നാൽ സിഗ്നൽ പ്രശ്നം നേരിട്ടതോടെ ഇരുവരും ഒരു കിലോമീറ്റർ കൂടെ അഗ്നിപർവ്വതത്തിനടുത്തെക്ക് സഞ്ചരിച്ച ശേഷമായിരുന്നു വീഡിയോ എടുത്തത്. വീഡിയോ എടുത്തുകൊണ്ടിരിക്കെ ക്യാമറയുടെ മുൻവശം ഉരുകി പോവുകയും ചെയ്തു. എന്നാൽ മെമ്മറി കാർഡിലെ ഡാറ്റയ്ക്ക് യാതൊരു കേടുപാടും ഉണ്ടായില്ലെന്നതിനാൽ വീഡിയോ നശിച്ചില്ല. ആയിരം ഡോളർ വിലയും 1.3 കിലോ ഗ്രാം ഭാരവുമായിരുന്നു ഡ്രോണിനുണ്ടായിരുന്നത്. നരകത്തിൽ നേരിട്ട് പോയി ഫോട്ടോ പിടിച്ച ഒരു പ്രതീതിയായിരുന്നു വീഡിയോയ്ക്ക്.
–
Leave a Reply