Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:20 pm

Menu

Published on August 27, 2014 at 5:34 pm

“മതം മാറ്റപ്പെടുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിക്ക് പകരം നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റണം”:ബിജെപി എംപിയുടെ പ്രസ്താവന വിവാദത്തിൽ

if-they-take-one-hindu-girl-we-will-take-100-muslims-girls-says-yogi-adityanath

മതം മാറ്റപ്പെടുന്ന ഓരോ ഹിന്ദു പെണ്‍കുട്ടിക്ക് പകരവും നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റാന്‍ ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു.ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റേതാണ് വിവാദ പരാമര്‍ശം.എം.പിയുടെ പ്രസ്താവനക്കെതിരെ യു.പിയിലെ വിവിധ സാമൂഹ്യസംഘടനകളും രംഗത്തെത്തി. രാജ്യത്തെ സാമുദായിക അന്തരീക്ഷം തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ഇവർ പറയുന്നു.ഇന്ത്യയിൽ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് കഴിഞ്ഞ ആഴ്ച്ച ആദിത്യനാഥ് പാർലമെന്റിൽ പറഞ്ഞിരുന്നു. പാകിസ്ഥാന് വേണ്ടിയാണ് കോൺഗ്രസ് സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് അദ്ദേഹം വീണ്ടും വിവാദ പ്രസ്താവന നടത്തിയത്. യു.പിയിൽ ലവ് ജിഹാദ് വിഷയമാക്കി പ്രചാരണം നടത്താനുള്ള ബി.ജെ.പിയുടെ തീരുമാനം നേരത്തെ വിവാദമായിരുന്നു. തുടർന്നാണ് ബി.ജെ.പി എം.പിയുടെ വിവാദ പ്രസ്താവന. ഗൊരഖ്പൂരിൽ നിന്നുള്ള ബിജെപി എം പിയാണ് 42 കാരനായ ആദിത്യനാഥ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News