Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:56 pm

Menu

Published on April 11, 2015 at 10:22 am

പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 1,000 രൂപയാക്കിയത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി

iju-protests-stopping-rs-1000-pm-pension

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1,000 രൂപയാക്കി വര്‍ധിപ്പിച്ച നടപടി ധനമന്ത്രാലയം നിര്‍ത്തലാക്കി.ഏപ്രില്‍ മുതല്‍ പഴയ നിരക്കില്‍തന്നെ പെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. 1,000 രൂപ കുറഞ്ഞ പെന്‍ഷനായി നിശ്ചയിച്ച പദ്ധതി പുതിയ സാമ്പത്തിക വര്‍ഷം തുടര്‍ന്നുകൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ നിര്‍ദേശമൊന്നും നല്‍കാത്ത സാഹചര്യത്തിലാണിത്.ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ചുരുങ്ങിയ പെന്‍ഷന്‍ നിര്‍ത്തുന്നത്. ഇതിനെതിരെ തൊഴിലാളിസംഘടനകളില്‍നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നു. ബി.ജെ.പി. അനുകൂല സംഘടനയായ ബി.എം.എസ് തന്നെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ശനിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സംഘടന ആഹ്വാനംചെയ്തു. കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് 26ന് ഡല്‍ഹിയില്‍ സംയുക്തസമ്മേളനം ചേരാന്‍ എല്ലാ ട്രേഡ് യൂണിയനുകളും തീരുമാനിച്ചിട്ടുണ്ട്. മാസംതോറുമുള്ള പെന്‍ഷന്‍ 1,000 രൂപയില്‍ കുറയരുതെന്ന നിര്‍ദേശം രൂപപ്പെടുത്തിയത് യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ്. എന്നാല്‍, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തോടെ പുതിയ സര്‍ക്കാറാണ് നടപ്പാക്കിയത്. മാര്‍ച്ച് 31 വരെയാണ് ഈ ഉത്തരവിന് പ്രാബല്യം നല്‍കിയത്. കാലാവധി കഴിഞ്ഞപ്പോള്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. പഴയ പെന്‍ഷന്‍ തുക ഏപ്രില്‍ മുതല്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇ.പി.എഫ്.ഒ മേഖലാ ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കി.

Loading...

Leave a Reply

Your email address will not be published.

More News