Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രസീലിൻറെ മണ്ണില്‍ ലോകകപ്പ് ഫൈനലിന് അര്‍ജൻറീന ഇറങ്ങുമ്പോള്‍, ബ്രസീലിയന്‍ ആരാധകര്‍ കാത്തിരിക്കയാണ് അര്‍ജൻറീനയാണോ അല്ലെങ്കിൽ തങ്ങളെ സെമിയിൽ തകർത്ത ജർമനിയാണോ വിജയിക്കുകയെന്ന്. ബ്രസീലിൻറെ സൂപ്പർ താരം നെയ്മറും ഇതിനായി കാത്തിരിക്കുകയാണ്. ബാഴ്സലോണയില്‍ നെയ്മറുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് അര്‍ജൻറീന താരങ്ങളായ മെസിയും ഹാവിയര്‍ മഷ്ക്കരാനോയും. ഇവരുടെ ടീം ജയിക്കാനായി താൻ കാത്തിരിക്കയാണെന്ന് നെയ്മർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ക്വാർട്ടറിൽ ജര്‍മ്മനിക്കെതിരെ 7-1നാണ് ബ്രസീൽ തകർന്നത്. ഈ കളിയിൽ കൊളംബിയന്‍ താരമായ യുവാന്‍ സുനിഗയുടെ ചവിട്ടേറ്റ് നട്ടെല്ലിന് പരിക്കേ നെയ്മർ ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തു. കഴിഞ്ഞ ദിവസം ലൂസേഴ്സ് ഫൈനലില്‍ ഹോളണ്ടിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ബ്രസീല്‍ ടീമിൻറെ പരിശീലന ക്യാംപിലേക്ക് വന്ന നെയ്മറെ കോച്ച് സ്കൊളാരിയും ടീം അംഗങ്ങളും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
Leave a Reply