Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:05 pm

Menu

Published on December 23, 2014 at 12:41 pm

മുംബൈ ഭീകരാക്രമണം: ഇന്റലിജന്‍സിന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്

in-2008-mumbai-attacks-piles-of-spy-data-but-an-uncompleted-puzzle

ന്യൂയോര്‍ക്ക്: രാജ്യത്തെ നടുക്കിയ  2008ലെ മുംബൈ ഭീകരാക്രമണ പദ്ധതികളുടെ രഹസ്യവിവരങ്ങള്‍  അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് മുന്‍കൂട്ടി ലഭിച്ചിട്ടും   ആക്രമണം തടയുന്നതിൽ ഗുരുതരവീഴ്ച്ച  പറ്റിയതായി റിപ്പോര്‍ട്ട്.ന്യൂയോർക്ക് ടൈംസ്, പ്രോ പബ്ലിക്ക, പി.ബി.എസ് എന്നീ മാദ്ധ്യമസ്ഥാപനങ്ങൾ നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വിവരങ്ങൾ പുറത്തായത്.ചാരപ്രവർത്തനത്തിൽ ചരിത്രം കണ്ട ഏറ്റവും വലിയ ഈ പരാജയം ലോകത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും ഭാവിയിൽ അനുഭവപാഠമാകേണ്ടതാണെന്നും  അന്വേഷണം വെളിപ്പെടുത്തുന്നു. മുംബൈ ആക്രമണത്തെക്കുറിച്ച് ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും സമഗ്രമെന്നു പറയാവുന്ന അന്വേഷണ റിപ്പോര്‍ട്ട് യുഎസിന്‍റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എഡ്വേര്‍ഡ് സ്നോഡനില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിച്ചാണു തയാറാക്കിയത്.2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ പത്തു ലഷ്കര്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. വിദേശ പൗരന്മാരടക്കം 166 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ കസബിനെ ഇന്ത്യ പിന്നീടു തൂക്കിലേറ്റി.രഹസ്യാന്വേഷണ ഏജന്‍സികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാണ് ആക്രമണത്തിനു വഴിയൊരുക്കിയതെന്നും മികച്ചതെന്ന് അവകാശപ്പെടുന്ന ഇന്ത്യ, ബ്രിട്ടന്‍, യുഎസ് ഏജന്‍സികള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണം തടയുന്നതില്‍ സൈബര്‍ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള പ്രാധാന്യം എടുത്തുകാട്ടുന്നതാണു റിപ്പോര്‍ട്ട്.കശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ രൂപീകരിച്ച ലഷ്കറിനു പിന്നീട് അല്‍ ക്വയ്ദ ശൈലിയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആക്രമണത്തിനായി താത്പര്യം. 2003ല്‍ ഓസ്ട്രേലിയയില്‍ നടത്തിയ ആക്രമണശ്രമം ഇതിന്‍റെ ഭാഗമായിരുന്നു. തുടര്‍ന്ന് വടക്കേ അമെരിക്കയിലും യൂറോപ്പിലുമൊക്കെ ധനസമാഹരണവും ആയുധം സംഭരണവും നടത്തി. ഇതില്‍ അസ്വസ്ഥരായ ഐഎസ്ഐ ഉദ്യോഗസ്ഥരാണ് മുംബൈ ആക്രമണമെന്ന ആശയം രൂപപ്പെടുത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ ആക്രമിക്കുന്നതിനൊപ്പം യുഎസ്, ബ്രിട്ടിഷ് പൗരന്മാരെയും ലക്ഷ്യമിടാമെന്നും ഐഎസ്ഐ ലഷ്കറിനോടു പറഞ്ഞു. പദ്ധതിയെക്കുറിച്ച് സൂചന ലഭിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ 2008 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലത്ത് പലതവണ മുംബൈ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, കൃത്യമായ സമയവമോ സ്ഥലമോ തിരിച്ചറിയാനായില്ല”- റിപ്പോര്‍ട്ട് പറയുന്നുകംമ്പ്യൂട്ടര്‍ ഉള്‍പ്പെടെ സാങ്കേതിക സംവിധാനങ്ങളിലെ നിരീക്ഷണത്തില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്കറിന്‍റെ സാങ്കേതിക വിഭാഗം മേധാവി സറര്‍ ഷാ ഇന്ത്യന്‍ വ്യവസായിയെന്ന വ്യാജേനയാണ് യുഎസ് കമ്പനിയില്‍ നിന്ന് ഇന്‍റര്‍നെറ്റ് ടെലിഫോണി സംവിധാനം വാങ്ങിയത്. ഇതുപയോഗിച്ചാണ് ഇയാള്‍ ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. ന്യൂജഴ്സി കമ്പനിയോടു ഖരക് സിങ് എന്നാണ് ഇയാള്‍ പേരു പറഞ്ഞത്. ആക്രമണമുണ്ടായി ഉടന്‍ ഹൈദരാബാദ് ഡെക്കാണ്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പേരില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഇ മെയ്ല്‍ അയച്ചതും ഷായായിരുന്നു.ആക്രമണത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ യൂറോപ്പിലെ കമ്യൂണിക്കേഷന്‍ സുരക്ഷയെക്കുറിച്ചു വിശദമായി പഠനം നടത്തിയിരുന്നു ഇയാള്‍. ബ്രൗസിങ് ഹിസ്റ്ററി ഒളിപ്പിക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന ഒരു ഇന്‍റര്‍നെറ്റ് സൈറ്റ് ഷാ ഉപയോഗിച്ചു. ഇന്ത്യ- യുഎസ് നാവികാഭ്യാസത്തിന്‍റെ വാര്‍ത്തകളെ സസൂക്ഷ്മം പിന്തുടര്‍ന്നിരുന്നു ഇയാള്‍.ഈ നടപടികളെല്ലാം ഇന്ത്യയുടെയും ബ്രിട്ടന്‍റെയും ഏജന്‍സികളുടെ നിരീക്ഷണവലയത്തിലായിരുന്നു. അവര്‍ക്കു പക്ഷേ, ഇതിന്‍റെ പൊരുള്‍ വേര്‍തിരിക്കാനായില്ല. ഇക്കാര്യം അന്നത്തെ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും ശരിവയ്ക്കുന്നു. മുംബൈ സന്ദര്‍ശിച്ച് ആക്രമണ ലക്ഷ്യകേന്ദ്രങ്ങളെക്കുറിച്ചു വിശദമായി പഠിച്ച ലഷ്കര്‍ ഏജന്‍റ് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. പക്ഷേ, 2009ല്‍ അറസ്റ്റിലായപ്പോള്‍ മാത്രമാണു ഹെഡ്ലിയുടെ പദ്ധതികളെക്കുറിച്ച് യുഎസിനും പൂര്‍ണമായി ബോധ്യപ്പെട്ടത്.ഹെഡ്ലി പാക്കിസ്ഥാനി ഭീകരനാണെന്നും മുംബൈയില്‍ ആക്രമണത്തിനു പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഇയാളുടെ മുന്‍ ഭാര്യ യുഎസ് ഏജന്‍സികള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിശദ അന്നേഷണത്തിന് അവര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News