Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലതരത്തിലുള്ള ഹോട്ടലുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കാണുക മാത്രമല്ല അവിടെ നിന്നൊക്കെ ഭക്ഷണവും കഴിച്ചിരിക്കാം. ഇതില്‍ തന്നെ എന്തെങ്കിലുമൊക്കെ പ്രത്യേകതകളുള്ള ഹോട്ടലുകളും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുകാണും.
എന്നാലിതാ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഇക്വഡോറിലാണ് റാഫാസ് കേവ് എന്ന ഹോട്ടല്‍. പേരുപോലെ തന്നെ ഒരു ഗുഹയിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇത് മാത്രമല്ല ഈ ഹോട്ടലില്‍ കയറിയാല്‍ പിന്നെ എല്ലാം ഇരുട്ടാണ്.
അതെ ഇക്വഡോറിലെ പൂര്‍ണമായും ഇരുട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണിത്. റാഫേല്‍ വൈല്‍ഡ് എന്നയാളാണ് റാഫാസ് കേവ് എന്ന ഈ ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. തനിക്ക് ഇരുട്ട് ഇഷ്ടമുള്ളതിനാലാണ് ഇത്തരത്തില്‍ ഒരു ഹോട്ടല്‍ നിര്‍മിച്ചതെന്ന് റാഫേല്‍ പറഞ്ഞു.
ഇത് മാത്രമല്ല, കാഴ്ച വൈകല്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നതെന്നതും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ജോലി നല്‍കാനും, അവരുടെ കഷ്ടതകള്‍ മറ്റുള്ളവര്‍ മനസ്സിലാക്കാനും കൂടാതെ അതിഥികള്‍ക്ക് വ്യത്യസ്തമായ ഹോട്ടല്‍ അനുഭവം നല്‍കുന്നതിനും വേണ്ടിയാണ് ഈ ഹോട്ടല്‍ നിലകൊള്ളു്‌നനത്.
ഡിന്നറിനായി ഈ ഹോട്ടലിലെത്തുന്നവരെ കാത്തിരിക്കുന്നത് തീരെ മങ്ങിയ വെളിച്ചത്തിലുള്ള ഒരു തുരങ്കമാണ്. ഈ സമയം ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ നിങ്ങളുടെ അടുത്തെത്തും. അയാളുടെ തോളില്‍ കൈവെച്ചേ ഹോട്ടലിനുള്ളിലേക്ക് കടക്കാനാകൂ. മൊബൈല്‍ ഫോണുകളുള്‍പ്പെടെ വെളിച്ചം പുറപ്പെടുവിക്കുന്ന ഒന്നും ഈ ഹോട്ടലിനുള്ളിലേക്ക് കടത്തിവിടില്ല.
Leave a Reply