Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നികുതി വെട്ടിപ്പിൻറെ പേരിൽ നടൻ ദിലീപിനെതിരെ പിഴ ശിക്ഷ ചുമത്താൻ സാധ്യത. പിഴയായി എത്ര തുക നൽകണമെന്നും എത്ര തുകയുടെ നികുതി വെട്ടിപ്പാണ് നടത്തിയതെന്നും വ്യക്തമല്ല. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി ദിലീപിന് നോട്ടീസ് അയയ്ക്കാനാണ് സെൻട്രൽ എക്സൈസ് വിഭാഗത്തിൻറെ തീരുമാനം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ദിലീപിൻറെ സ്ഥാപനങ്ങളിൽ ഇതിനു മുമ്പും റെയ്ഡ് നടത്തിയിരുന്നു.അന്ന് ദിലീപിനെയും അനുജനെയും ചോദ്യം ചെയ്തപ്പോൾ മനപ്പൂർവ്വം നികുതി വെട്ടിച്ചില്ലെന്നും കണക്കുകളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പിഴയടയ്ക്കാമെന്നും ദിലീപ് പറഞ്ഞിരുന്നു. സിനിമ,റിയൽ എസ്റ്റേറ്റ് തുടങ്ങി ദിലീപിൻറെ എല്ലാ ഇടപാടുകളെ കുറിച്ചും ആദായ നികുതി വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
Leave a Reply