Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇൻകം ടാക്സ് പലർക്കും പലപ്പോഴും ഒരു തലവേദനയാണ്. ഏറെ സങ്കീര്‍ണതകളുള്ളതു കൊണ്ടു തന്നെ ടാക്സ് അടയ്ക്കുമ്പോൾ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്. അറിവില്ലായ്മ കൊണ്ട് പലപ്പോഴും നികുതി വെട്ടിപ്പ് സംഭവിക്കുകയോ നിനയ്ക്കാത്ത പണം നികുതിയായി കെട്ടേണ്ടിയോ വരാറുണ്ട്. ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദായനികുതി വകുപ്പിന് ഒഴിവുകഴിവുകളൊന്നുമില്ല.
അവര്‍ കൃത്യമായി നിങ്ങള്‍ക്കു നോട്ടീസയച്ചിട്ടുണ്ടാകും.ഓരോ ഇന്ത്യാക്കാരന്‍റയും ഉത്തരവാദിത്വമാണ് വരുമാനത്തിനനുസരിച്ച് ടാക്സ് അടയ്ക്കുകയെന്നുള്ളത്.
1.ആദായനികുതിവകുപ്പിന് സമയനിഷ്ഠ വളരെ പ്രധാനമാണ്. എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.അതു സമയത്തു സമര്‍പ്പിക്കാത്ത പക്ഷം നോട്ടീസുകളും നൂലാമാലകളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം.
2.ആദായനികുതി റിട്ടേണ്‍ ഫയലു ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു നികുതിയിളവു ലഭിക്കുന്ന പി.എഫ് നിക്ഷേപങ്ങള്‍, ടാക്‌സ് ഫീ ബോണ്ടുകളില്‍ നിന്നു ലഭിക്കുന്ന പലിശവരുമാനം എന്നിവയെ കുറിച്ച് കൃത്യമായി പറഞ്ഞിരിക്കണം.
–
–
3. പണം വാരിയെറിഞ്ഞുള്ള ഇടപാടുകളിൽ നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നോട്ടീസിനായി കാത്തു നില്‍ക്കാതെ നേരത്തേ തന്നെ അറിയിക്കുന്നതാണ് നല്ലത്.
4.ഇന്ത്യയില്‍ ഗിഫ്റ്റ് ടാക്‌സ് എന്നൊരു വിഭാഗമുണ്ട്.ഇതിനെ കുറിച്ച് പലർക്കും അറിയില്ല. സമ്മാനമായി ലഭിക്കുന്ന വലിയ തുകകളും സാധനങ്ങളുമെല്ലാം ഇതിൻറെ പരിധിയിൽ വരുന്നതാണ്.
5.വരുമാനപരിധി 2.5 ലക്ഷത്തില്‍ കുറവാണെന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്ന പക്ഷം സമര്‍പ്പിക്കാുള്ളതാണിത്. ഈ ഫോം കഴിയുന്നതും സമര്‍പ്പിക്കാതെ സാധാരണ വഴിക്കുള്ള ആദായനികുതി ഫോമുകളുമായിപ്പോകുന്നതാണ് നല്ലത്.അല്ലാത്ത പക്ഷം തെളിവുകളുമായി പല തവണ നിങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണേണ്ടി വരും.
–
–
6.ഫിക്സഡ് ഡെപോസിറ്റ്, ബോണ്ടുകള്‍ എന്നിവയ്ക്ക് മേല്‍ വരുന്ന പലിശയ്ക്കു നികുതി അടയ്ക്കേണ്ടതാണ്. സേവിംഗ്സ് അക്കൗണ്ടിലുള്ള പണത്തിന് നികുതി അടക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ബാങ്കിലെ ഫിക്സഡ് ഡെപോസിറ്റുകള്‍ക്ക് മുഴുവന്‍ നികുതിയും അടക്കണം.
7.കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ടി.ഡി.എസ് വഴി നികുതി വകുപ്പ് ആദ്യം തന്നെ ടാക്സ് പിരിക്കുന്നതു കൊണ്ട് ടാക്സ് റിട്ടേണ്‍സ് പ്രത്യേകം സമര്‍പ്പിക്കേണ്ടതില്ല എന്ന് പലരും കരുതാറുണ്ട്. എന്നാല്‍ ഒട്ടും തന്നെ നികുതി അടക്കാന്‍ ബാക്കിയില്ലാത്തവരും കൊടുത്ത നികുതിയുടെ വിവരങ്ങള്‍ നികുതി വകുപ്പിന് പൂരിപ്പിച്ച് നല്‍കേണ്ടതാണ്. ടാക്സ് റിട്ടേണ്‍സ് നല്‍കി അതിന്റെ റിസീപ്റ്റ് കൈപ്പറ്റിയാല്‍ മാത്രമെ ഇന്‍കം ടാക്സ് സംബന്ധമായ ഔപചാരികതകള്‍ പൂര്‍ത്തിയാക്കിയതായി കണക്കാക്കുകയുള്ളൂ.
–
Leave a Reply