Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുറത്തെവിടെയെങ്കിലും അമ്മയുടെ കൂടെ പോകുമ്പോൾ ഇതാരാ ഗേൾഫ്രണ്ട് ആണോ എന്ന് ആരെങ്കിലും ചോദിച്ചാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.എന്നാൽ ഇന്തോനേഷ്യയിലെ ജക്കാർത്ത സ്വദേശിയായ പുസ്പയുടെ മക്കൾക്ക് ഈ ചോദ്യം പരിചിതമായിക്കഴിഞ്ഞു.കാരണം ഇവരുടെ അമ്മ പുസ്പ ഡെവിക്ക് പ്രായം 50 ആയെങ്കിലും മുപ്പതിനപ്പുറം പ്രായം ഇവർക്കുണ്ടെന്ന് ആരും പറയില്ല. യുവത്വം വിട്ടുമാറാത്ത സൗന്ദര്യമാണ് പുസ്പയ്ക്ക്.
–
–
അൻപതുകളിലും പുസ്പയ്ക്ക് ആരാധകരുടെ ശല്യമാണ്. മകനോടൊപ്പം പുറത്തു പോകുമ്പോൾ പലരും താൻ അമ്മയാണെന്നു മനസ്സിലാക്കാതെ അവൻറെ ഗേൾഫ്രണ്ട് ആണോയെന്ന ചോദ്യം പുസ്പയ്ക്ക് ഇപ്പോൾ ശീലമായിക്കഴിഞ്ഞു. അമ്മയുടെ സൗന്ദര്യത്തെ എല്ലാവരും പുകഴ്ത്തുമ്പോള്‍ മക്കളായ ഡെന്നിസിനും ഡാനിയേലിനും ഏറെ സന്തോഷമാണ്. പുസ്പയുടെ പിറന്നാൾ ദിനത്തിൽ മക്കൾക്കൊപ്പം നിന്നുള്ള ചിത്രം പങ്കുവച്ചപ്പോള്‍ പലർക്കും അത്ഭുതമായിരുന്നു. ഇവർക്ക് ഇത്ര വലിയ മക്കളുണ്ടോയെന്ന്.
–
–
തൻറെ ഈ സൗന്ദര്യത്തിന് പിന്നിൽ മക്കൾക്കും വലിയ പങ്കുണ്ടെന്ന് ഇവർ പറയുന്നു. ഡയറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തന്നെ അവർ സഹായിക്കാറുണ്ടെന്നും എപ്പോഴും സന്തുഷ്ടയായിരിക്കാൻ ശ്രമിക്കുന്നതു തന്നെയാകും എന്റെ സൗന്ദര്യത്തിൻറെ രഹസ്യം.’എന്ന് പുസ്പ പറഞ്ഞു. ഇന്തോനേഷ്യയിലെ ടിവി ചാനലുകളിൽ നിറഞ്ഞ സാന്നിധ്യവുമാണ് പുസ്പ.
–
–
നല്ലൊരു സംരംഭക കൂടിയാണ് വിജയകരമായി യൂട്യൂബ് ചാനൽ നടത്തുന്ന പുസ്പ. പുസ്പയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായതോടെ ഇവർ പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങി. നീന്തൽ, ബാഡ്മിന്റൺ, സുംബാ ഡാൻസ് എന്നിവ പുസ്പയുടെ ഫേവറിറ്റ് കാര്യങ്ങളാണ്. ഇതിനൊപ്പം വിശ്രമവും ചർമ സംര സംരക്ഷണത്തിന് ആവശ്യത്തിനു സമയവും പുസ്പ കണ്ടെത്തുന്നുണ്ട്.
–
Leave a Reply