Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫാത്തുല്ല: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ളാദേശ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. കളി നടക്കുന്ന ഫത്തുല്ലയില്‍ മഴ ഇന്നും തുടരുകയാണ്. ഇടയ്ക്ക് മഴ നിന്നെങ്കിലും ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ മത്സരം തുടങ്ങാനാകാത്ത അവസ്ഥയിലാണ്. ഗ്രൗണ്ട് ഉണക്കി മത്സരം ആരംഭിക്കാന്‍ സമയമേറെ വൈകുമെന്നതിനാലാണ് രണ്ടാം ദിവസത്തെ കളി വേണ്ടെന്നുവെച്ചത്.
കനത്ത മഴയില്‍ സ്റ്റേഡിയത്തിലെ ഒരു ഭാഗത്തെ മേല്‍ക്കൂര തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ളെന്ന് അറിയുന്നു.
Leave a Reply