Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹാമില്‍ട്ടണ്‍: അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിൻറെ ജയം. ഈ ലോകകപ്പിൽ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. അയര്‍ലന്‍ഡിനെതിരെ ഇന്ത്യ മികച്ച നിലയില്‍ കരുത്തുകാട്ടിയ ഓപ്പണര്‍മാരുടെ പ്രകടനവും ശിഖര്‍ ധവാന്റെ സെഞ്ചുറിയുമാണ് പൂള്‍ മത്സരത്തിലെ അഞ്ചാം ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അയർലൻഡിനെതിരായ 260 റൺസ് 36.5 ഓവറിൽ രണ്ടു വിക്കറ്റ് വഴങ്ങി ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലൻഡ് 49 ഓവറില്‍ 259 റണ്‍സിന് പുറത്തായി. 66 പന്തില്‍ 64 റണ്‍സെടുത്താണ് രോഹിത് ശര്‍മ പുറത്തായത്. 11 ഫോറും 5 സിക്‌സറും അടങ്ങിയതായിരുന്നു ശിഖര്‍ ധവാന്‍റെ ഇന്നിങ്സ്. 85 പന്തില്‍ ധവാന്‍ 100 റണ്‍സെടുത്തു പുറത്തായി. വിരാട് കോഹ്‌ലി 44 ഉം അജിങ്ക്യ രഹാനെ 33 ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെയും (67) ഒബ്രിയന്റെയും (75 ) മികവിലാണ് അയര്‍ലണ്ട് സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ നേടിയെടുത്തത്. ഏകദിനക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ അയര്‍ലന്‍ഡിന്റെ ഏറ്റവും മികച്ച സ്‌കോറാണിത്.
Leave a Reply