Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്ത്യയുടെ അഭിമാനമായ ആദ്യ ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് നീറ്റിലിര്‍ക്കി . പ്രതിരോധമന്ത്രി എ.കെആന്‍റണിയുടെ ഭാര്യ എലിസബത്ത് ആന്‍റണിയാണ് വിക്രാന്ത് നീരണിയിക്കല്‍ ചടങ്ങു നടത്തിയത്. ഇന്ത്യയുടെ ഈ അഭിമാനസ്തംഭം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലാണ് പൂര്‍ത്തീകരിച്ചത്. 30 ഓളം യുദ്ധ വിമാനങ്ങള്‍ പേറാന്‍ ശേഷിയുള്ള കപ്പലിന്‍റെ നിര്‍മാണത്തിന് 3260 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.യുഎസ് ,ഫ്രാന്‍സ് ,റഷ്യ, ഇംഗ്ളണ്ട് എന്നിവയ്ക്കു ശേഷം 40000 ടണ്‍ ഭാരമുള്ള ഇത്തരമൊരു യുദ്ധക്കപ്പല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. നാവികസേനയും ഷിപ്പ്യാര്‍ഡും സംയുക്തമായാണ് വിമാനവാഹിനി നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, ജി.കെ. വാസന്‍, കെ.വി. തോമസ്, അഡ്മിറല്‍ ഡി.കെ. ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അത്യാധുനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളും റഡാറുകളുമടക്കമുള്ള സന്നാഹങ്ങള്‍ വിക്രാന്തിലുണ്ടാകും.2500 കിലോമീറ്റര്‍ വരുന്ന കേബിള്‍, വയര്‍ സംവിധാനങ്ങളാണ് കപ്പലിലുണ്ടാവുക.70 കിലോമീറ്ററിലധികം വരുന്ന പൈപ്പ് ശൃംഖലയും കപ്പലിലുണ്ടാകും. 2300ഓളം മുറികളും അറകളും ഇതില്‍ ഒരുക്കും. 1450 നാവികര്‍ക്കുള്ള സജ്ജീകരണങ്ങള്‍ കപ്പലിനുള്ളിലുണ്ടാകും. റണ്‍വേയടക്കമുള്ളവ പൂര്‍ത്തിയാക്കി യുദ്ധ സന്നാഹങ്ങളോടെ കപ്പല്‍ സേനയുടെ ഭാഗമാകാന്‍ ഇനിയും നാലുവര്‍ഷത്തോളം പിടിക്കും.
Leave a Reply