Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഡ്‌ലൈഡ് ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം.ഇന്ത്യ ഉയര്‍ത്തിയ 301 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 47 ഓവറില്‍ 224 റണ്‍സിന് പുറത്തായി.രോവറിൽ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് പാകിസ്ഥാനെ തകർത്തത്. മോഹിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സെഞ്ചുറിയുമായി ഇന്ത്യയുടെ വന്‍ സ്‌കോറിന് അടിത്തറയിട്ട വിരാട് കൊഹ്‌ലിയാണ് കളിയിലെ കേമന്‍. ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാക്കിസ്ഥാന്‍ ഇന്ത്യയോട് കീഴടങ്ങുന്നത്. അഹമ്മദ് ഷെഹ്‌സാദ്(47), യൂനിസ് ഖാന്‍(6), ഹാരിസ് സൊഹൈല്‍(36), ഷൊയൈബ് മഖ്‌സൂദ്(0), ഉമര്‍ അക്മല്‍(0), ഷാഹിദ് അഫ്രീദി(22), വഹാബ് റിയാസ്(4) എന്നിങ്ങനെയാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ നില.
Leave a Reply