Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹാമില്‍ടണ്‍: ന്യൂസിലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടത് 42 ഓവറില്‍ 297 റണ്‍സ്.മഴ കളി മുടക്കിയത് മൂലം ന്യൂസിലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് 42 ഓവറില്‍ ഏഴ് വിക്കറ്റിന് 271 റണ്‍സില്‍ അവസാനിച്ചിരുന്നു. മഴ മുടക്കിയത് കാരണം വിജലക്ഷ്യം പുനക്രമീകരിച്ചതനുസരിച്ചാണ് ഇന്ത്യക്ക് 42 ഓവറില്‍ 297 റണ്‍സ് നേടേണ്ടതായി വരുന്നത്. ബാറ്റിങ് ആരംഭിച്ച ഇന്ത്യ 30.5 ഓവറില്‍ നാല് വിക്കറ്റിന് 181 റണ്‍സെന്ന നിലയിലാണ്. 78 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ച്ച വെച്ച വിരാട് കോലിയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്. 22 റണ്‍സുമായി മഹേന്ദ്ര സിങ് ധോനിയും ഏഴ് റണ്‍സുമായി സുരേഷ് റെയ്‌നയുമാണ് ക്രീസില്‍. മത്സരം ജയിക്കാന്‍ ഇന്ത്യക്കിനി വേണ്ടത് 10.5 ഓവറില്‍ 114 റണ്‍സാണ്.ന്യൂസിലണ്ട് ബാറ്റിങ് നിരയില്‍ ആന്‍ഡേഴ്‌സണും ടെയ്‌ലറും വില്യംസണും ഗുപ്ടീലുമാണ് തിളങ്ങിയത്. 77 റണ്‍സെടുത്ത വില്യംസണണാണ് ടോപ് സ്‌ക്കോറര്‍
Leave a Reply