Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:20 pm

Menu

Published on October 31, 2014 at 3:25 pm

ഇന്ത്യയുടെ രണ്ടാം ചൊവ്വാ ദൗത്യം 2018ല്‍

india-plans-second-mars-mission-in-2018

ബംഗ്ലൂരു : രാജ്യത്തിന്റെ പ്രഥമ ചൊവ്വാ ദൗത്യം മംഗള്‍യാന്റെ വിജയത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൊവ്വയിലേക്ക്‌.  2018ല്‍ ഇന്ത്യ രണ്ടാം ചൊവ്വാ ദൗത്യത്തിനിറങ്ങുമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയുള്ള ലാന്‍ഡ് റോവര്‍ പരീക്ഷണത്തിനാകും ഇന്ത്യ തയ്യാറാകുക. ഇതിനായി പുത്തന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബര്‍ 26 നായിരുന്നു ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. 2016 ല്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍‍-2 വിക്ഷേപിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഓ സ്വന്തമായി വികസിപ്പിച്ച ലാന്‍ഡറും പരിവേഷണവാഹനവുമാകും ഇതിനായി ഉപയോഗിക്കുക. അടുത്ത ചൊവ്വ ദൗത്യത്തിന് വേണ്ടി ലാന്‍ഡറും പരിവേഷണവാഹനവും വികസിപ്പിക്കാന്‍ ഇത് നമ്മെ സഹായിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഇന്ത്യയുടെ ജി.എസ്.എല്‍.വി മാര്‍ക്ക്‌ I-III ഉപയോഗിച്ചായിരിക്കും ചാന്ദ്രയാന്‍-2 ന്റെ വിക്ഷേപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 നവംബര്‍ 5 നു ആന്ധ്രപ്രദേശിലെ സതീഷ്‌ ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വിക്ഷേപിച്ച മംഗള്‍യാന്‍ 9 മാസം നീണ്ട യാത്രയ്ക്കൊടുവിലാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്. മംഗള്‍യാന്റെ വിജയത്തോടെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൌത്യം വിജയിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News