Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:37 pm

Menu

Published on December 17, 2014 at 10:24 am

ലോകത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം;ഒന്നും രണ്ടും സ്ഥാനങ്ങളിൽ റഷ്യയും ചൈനയും

india-ranks-third-on-world-black-money-list

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.. ചൈനക്ക് ഒന്നും റഷ്യക്ക് രണ്ടും സ്ഥാനമാണുള്ളത്. 2012ല്‍ മാത്രം ആറ് ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് ഇന്ത്യക്കാര്‍ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചത്.2012ല്‍ വികസ്വരരാജ്യങ്ങളില്‍ നിന്ന്  അനധികൃതമായി നിക്ഷേപിച്ചത് 991.2 ബില്യണ്‍ ഡോളറാണ്. ഇതിന്റെ പത്തുശതമാനം ഇന്ത്യയുടെ സംഭാവനയാണ്. 2003നും 2012നും ഇടയ്ക്ക് വികസ്വര രാജ്യങ്ങളില്‍ നിന്ന് കള്ളപ്പണ നിക്ഷേപമായി ഒഴുകിയത് 6.6 ട്രില്യണ്‍ ഡോളറാണ്. ഇതില്‍ 439.59 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിന്നാണ്.ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ 4479 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം ഇന്ത്യക്കാര്‍ക്കുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാജ്യത്തിന് അകത്ത് 14958 കോടിയുടെ കണക്കില്‍ പെടാത്ത പണത്തെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News