Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ഇറാഖില്‍ വിമതരുടെ പിടിയിലായ നഴ്സുമാരുടെ മോചനത്തിനായി ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി. ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തു. നഴ്സുമാരുടെ മോചനത്തിനായി വിമതരുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ആറ് രാജ്യങ്ങളും എല്ലാവിധ സഹായങ്ങള്‍ ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട്.ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന സിറിയ, ജോര്‍ദ്ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും സുഷമാസ്വരാജ് ബന്ധപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.ഇതിനിടെ പിടിയിലായ 46 മലയാളി നഴ്സുമാരെ തിക് രീതില്‍ നിന്ന് മൊസൂളിലേക്ക് മാറ്റിയതായാണ് വിവരം.ഇവരെ അല്‍ജിഹാരി ആശുപത്രിക്ക് സമീപമുള്ള പഴയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ സുരക്ഷിതമാണെന്ന വിവരമാണ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.
Leave a Reply