Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2023 2:44 am

Menu

Published on January 7, 2014 at 3:31 pm

ഇന്ത്യയുടെ പൃഥ്വി -രണ്ട് വിജയകരമായി പരീക്ഷിച്ചു.

india-successfully-test-fires-prithvi-2-in-odisha

ഭുവനേശ്വര്‍ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല മിസൈലായ പൃഥ്വി-രണ്ട് ഒഡീഷയിലെ ചാന്ദിപുരില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വിജയകരമായി പരീക്ഷിച്ചു. 500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കാനാവും.ഡി.ആര്‍ .ഡി.ഒ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡാണ് പരീക്ഷണം നടത്തിയത്.  2003ലാണ് പൃഥ്വി-രണ്ട് സൈന്യത്തിന്റെ ആയുധശേഖരത്തിന്റെ ഭാഗമായത്. ചാന്ദിപുരിലെ മൂന്നാമത്തെ വിക്ഷപേണ കേന്ദ്രത്തില്‍ നിന്നും മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ തൊടുത്തുവിട്ടത്.

Loading...

Leave a Reply

Your email address will not be published.

More News