Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:08 pm

Menu

Published on November 14, 2014 at 1:24 pm

പൃഥ്വി-2 മിസൈലിന്‍െറ പരീക്ഷണ വിക്ഷേപണം വിജയകരം

india-successfully-test-fires-prithvi-ii-missile

ബാലസോര്‍: ആണവപോര്‍മുന വഹിയ്ക്കാന്‍ ശേഷിയുള്ള പൃഥ്വി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.ഒറീസ്സയിലെ ചാന്ദിപ്പൂര്‍ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ രാവിലെ 6.50നായിരുന്നു പരീക്ഷണം.ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത നിര്‍മ്മിച്ച പൃഥ്വി 2ന് ഒന്‍പതു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുണ്ട്.350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല മിസൈലിന് രണ്ട് എന്‍ജിനുകളാണുള്ളത്. നിശ്ചിത സമയത്തില്‍ പൃഥ്വി മിസൈല്‍ ലക്ഷ്യസ്ഥാനം തകര്‍ത്തതായി ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐ.ടി.ആര്‍) ഡയറക്ടര്‍ എം.വി.കെ.വി പ്രസാദ് അറിയിച്ചു. ജനുവരി ഏഴിന് നടത്തിയ പൃഥ്വി^2 മിസൈലിന്‍െറ പരീക്ഷണവും വിജയകരമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News