Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 3:47 pm

Menu

Published on June 11, 2013 at 9:37 am

ഇന്ത്യ ചാമ്പ്യന്‍ ട്രോഫിയില്‍ വിന്‍ഡീസിനെതിരെ

india-take-on-west-indies-at-their-happy-hunting-ground

ഓവലില്‍ ചൊവ്വാഴ്ച വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയിറങ്ങുന്നത് സെമി ഫൈനല്‍ സ്ഥാനം മനസ്സില്‍ക്കണ്ടുകൊണ്ടാണ്. എം.എസ്. ധോനിയും സംഘവും അതിന് പ്രാപ്തരുമാണ്. ആദ്യ മത്സരം വിജയിച്ച ടീമുകളുടെ പോരാട്ടമാണിത്. രണ്ട് ടീമുകള്‍ക്കും രണ്ട് പോയന്റ് വീതവുമുണ്ട്. എന്നാല്‍, ഇതില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേടിയ വിജയമാണ് കൂടുതല്‍ തിളക്കമേറിയത്.
വെസ്റ്റിന്‍ഡീസും പാകിസ്താനുമായുള്ള മത്സരത്തില്‍ വിന്‍ഡീസിന്റെ ദൗര്‍ബല്യങ്ങള്‍ പ്രകടമായിരുന്നു. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍പ്പോലും വിന്‍ഡീസ് സമ്മര്‍ദത്തിന് അടിപ്പെട്ടു.
ഇന്ത്യയാകട്ടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആധികാരിമായ വിജയമാണ് കൈവരിച്ചത്. രണ്ട് സന്നാഹമത്സരങ്ങളില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് കളികളില്‍ 300-നുമേല്‍ സ്‌കോര്‍ ചെയ്ത ഇന്ത്യ വിന്‍ഡീസിനേക്കാള്‍ ഏറെ മുന്നിലാണ്.
ഓവലില്‍ നടക്കുന്ന മത്സരത്തില്‍ വിന്‍ഡീസിന് മറ്റൊരു രീതിയില്‍ മുന്‍തൂക്കമുണ്ട്. കഴിഞ്ഞമത്സരത്തില്‍ പാകിസ്താനെ അവര്‍ നേരിട്ടത് ഇതേ ഗ്രൗണ്ടിലാണെന്നതാണ് അത്. ഇന്ത്യന്‍ ബാറ്റിങ് നിരയെ വിന്‍ഡീസ് ബൗളര്‍മാര്‍ എങ്ങനെ മെരുക്കുന്നു എന്നതാകും മത്സരത്തെ നിര്‍ണയിക്കുക.

Loading...

Leave a Reply

Your email address will not be published.

More News