Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:23 pm

Menu

Published on June 3, 2013 at 9:39 am

ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് പഠന റിപ്പോർട്ട്‌

india-tops-cervical-cancer-deaths-us-study

ന്യൂദല്‍ഹി: ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് അന്താരാഷ്ട്ര പഠനം. അമേരിക്ക ആസ്ഥാനമായി ഗര്‍ഭാശയ കാന്‍സറിനെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 73,000 പേര്‍ ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് പഠനം. ആഗോളതലത്തില്‍ ഈ രോഗം മൂലം മരിക്കുന്നവരില്‍ 26.4 ശതമാനവും ഇന്ത്യയിലാണ്. ഓരോ വര്‍ഷവും പുതിയതായി അഞ്ച് ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായി മാറ്റിയെടുത്തേക്കാവുന്ന ഈ രോഗം മൂലം വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമുള്ള ആയിരക്കണക്കിന് രോഗികള്‍ മരിക്കുകയാണ്. ഇത്തരം രാജ്യങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനയുടെ ഭാഗം കൂടിയാണ് മരണങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയിലെ ആരോഗ്യമന്ത്രാലയം 2012ല്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് രാജ്യത്ത് പുതിയതായി 1,07, 690 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, ഐക്യരാഷ്ട്ര സഭ എന്നിവയുടെ സഹകരണത്തോടെയാണ് അമേരിക്കയിലെ ഗവേഷകര്‍ പഠനം നടത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News