Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:30 pm

Menu

Published on June 23, 2014 at 11:24 am

ആത്മഹത്യക്ക് ശ്രമിച്ച ചാനൽ അവതാരികയുടെ നില ഗുരുതരം

india-tv-news-anchor-tanu-sharma-tried-to-commit-suicide

നോയ്ഡ : ആത്മഹത്യക്ക് ശ്രമിച്ച സ്വകാര്യ വാർത്ത ചാനലിൻറെ അവതാരികയുടെ നില ഗുരുതരം. ഇന്ത്യ ടിവി വാർത്ത അവതാരികയായ തനു ശര്‍മ (31)യെയാണ് ഞായറാഴ്ച രാവിലെ 9:30 ഓടെ വാര്‍ത്താ ചാനലിൻറെ ഓഫീസിൽ വെച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രി ജീവനക്കാർ ഉടൻ തന്നെ നോയ്ഡയിലെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരിയിൽ ചാനലിൽ ചേർന്ന യുവതിക്ക് ചാനലിലെ ചിലസഹപ്രവര്‍ത്തകരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.ഇതിനെ തുടർന്ന് സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ ചാനലില്‍ നിന്ന് രാജിവക്കുന്നതായി കാണിച്ച് അവർ എസ്.എം,എസ് അയച്ചു. മെസേജ് കിട്ടയയാള്‍ ഇത് ചാനലിൻറെ എച്ച്ആര്‍ വിഭാഗത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. ഇത് രാജിയായി കണക്കാക്കി റിപ്പോര്‍ട്ടറെ ചാനലിൽ നിന്നും പുറത്താക്കി.ഇതോടെ മാനസികമായി തളര്‍ന്ന താന്‍ ജീവനൊടുക്കുകയാണെന്ന് അവതാരക ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു.കൂടാതെ ചില സഹപ്രവർത്തകർ തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുണ്ടെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നതായും യുവതി ഈ കുറിപ്പിൽ പറയുന്നുണ്ട്. സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് നിഗമനം.

Loading...

Leave a Reply

Your email address will not be published.

More News