Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍:ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് നടക്കും .ഇന്‍ഡോറില്‍ ഉച്ചക്ക് 1.30 മുതല്‍ പകലും രാത്രിയുമായാണ് മത്സരം. ധോണിയ്ക്ക് ഇത് നിർണായക മത്സരമാണ്. ‘ഈവര്‍ഷം ലോകകപ്പ് സെമിഫൈനല്‍മുതല്‍ ഇങ്ങോട്ട് തുടര്‍തോല്‍വികളാണ് നായകനെന്നനിലയില്‍ ധോനി നേരിടുന്നത്. അതിനിടെ വിരാട് കോലിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കുകയും ചെയ്തു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര 2-0ന് തോറ്റതോടെ ധോനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ തുടങ്ങിയിരുന്നു. അഞ്ചുമത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും തോറ്റാല്‍ നായകസ്ഥാനം മാത്രമല്ല ധോനിയുടെ കരിയര്‍ തന്നെ അപകടത്തിലാവും.ഇന്ത്യന്‍ ബൗളിങിലെ സുപ്രധാന താരം അശ്വിന്റെ പരുക്ക് ധോണിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. അശ്വിന് പകരം ഹര്‍ഭജന്‍ സിങ് കളത്തിലിറങ്ങും. ഡിവില്ല്യേഴ്‌സ്, ഡുപ്ലെസിസ്, ഡുമിനി, എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കാനാവും ഇന്ത്യ ശ്രമിക്കുക. ഡിവില്ല്യേഴ്‌സിന്റെ വിക്കറ്റാവും ഇന്ത്യ ആദ്യം ലക്ഷ്യമിടുക. ഫോമിലല്ലാത്ത ഡേവിഡ് മില്ലര്‍ക്ക് മികച്ചൊരു ഇന്നിങ്‌സ് കാഴ്ച്ചവെക്കേണ്ടത് അത്യാവശ്യമാണ്.ദക്ഷിണാഫ്രിക്കയുടെ ബൗളിങ് നിര സുശക്തമാണ്. കഴിഞ്ഞ കളിയിലെ ഹീറോ റബാദയാണ് അവരുടെ ബൗളിങിലെ കുന്തമുന. കൂട്ടത്തില്‍ സ്‌റ്റെയിനും മോണി മോര്‍ക്കലും ചേരുന്നതോടെ പേസ് ബൗളിങ് ശക്തമാകും. സ്പിന്‍ നിരയില്‍ ഇമ്രാന്‍ താഹിര്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തും.
Leave a Reply