Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വൈകല്യങ്ങളുണ്ടാകുമ്പോൾ ഒറ്റപ്പെട്ടെന്ന തോന്നലുണ്ടായി തളർന്നു പോകുന്നവരാണ് മനുഷ്യർ. എന്നാൽ വൈകല്യമുള്ളവർ ഒരുമിച്ചിരുന്ന് അവരുടെ വിഷമങ്ങൾ പരസ്പരം പങ്കു വെയ്ക്കുന്നതിലൂടെ ഇവർ ഒരു പരിധി വരെ വിഷമങ്ങളിൽ നിന്ന് മുക്തി നേടുന്നു. എന്നാൽ ആസിഡ് ആക്രമണത്തിനിരയായ 5 പെണ്‍കുട്ടികൾ അവരുടെ എല്ലാ പരിമിതികളെയും അതിജീവിച്ച് ആത്മവിശ്വാസത്തോടെ ഫോട്ടോ ഷൂട്ടിനായി എത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള അവസ്ഥകൾ നേരിടുന്നവർക്ക് ആത്മ വിശ്വാസം പകരുക എന്നതാണ് ഈ ഫോട്ടോ ഷൂട്ട് കൊണ്ടുള്ള ഇവരുടെ ലക്ഷ്യം. ആസിഡ് ആക്രമണത്തിനിരയായ ഇന്ത്യയിലെ അഞ്ചു യുവതികളാണ് ഈ ഫോട്ടോ ഷൂട്ടിന് തയ്യാറായത്. രൂപ,റിതം,സോനം,ലക്ഷ്മി, ചഞ്ചൽ എന്നിവരാണ് വൈകല്യം മറന്ന് ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കാനായി ധൈര്യ പൂർവ്വം മുന്നോട്ട് വന്നിരിക്കുന്നത്.രൂപ ഡിസൈൻസ് എന്നറിയപ്പെടുന്ന രൂപ ക്ലോത്തിംഗ് കളക്ഷനിലെ രാഹുൽ സഹരനെന്ന ഫോട്ടോ ഗ്രാഫറാണ് ഇവരുടെ ഫോട്ടോ എടുത്തിരിക്കുന്നത്.
–
–
–
–
–
–
–
Leave a Reply