Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:15 pm

Menu

Published on August 8, 2014 at 3:53 pm

ചപ്പാത്തിയുണ്ടാക്കുന്ന റോബോട്ടുമായി ഇന്ത്യൻ ദമ്പതിമാർ

indian-couples-chapati-making-robot

സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ ഇന്ത്യന്‍ ദമ്പതികള്‍ നിര്‍മിച്ച ചപ്പാത്തിയുണ്ടാക്കുന്ന റോബോർട്ട് വിപണിയില്‍ എത്തുംമുമ്പേ അമേരിക്കയില്‍ ഹിറ്റാകുന്നു.ഇന്ത്യക്കാരായ പ്രാണോതിയും ഭര്‍ത്താവ് ഋഷി ഇസ്രാനിയും ചേര്‍ന്നാണ് റോബര്‍ട്ട് വികസിപ്പിച്ചെടുത്തത്. ആറ് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ദമ്പതികള്‍ റൊട്ടിമാറ്റിക് എന്ന റോബോര്‍ട്ട് വികസിപ്പിച്ചെടുത്തത്. ഒരു മിനുട്ടില്‍ ഒരു ചപ്പാത്തിയാണ് റൊട്ടിമാറ്റിക് ചുട്ടെടുക്കുക. അമേരിക്കന്‍ വിപണിയില്‍ ഉത്പന്നം എത്തിക്കുന്നതിനായുള്ള അനുമതിക്ക് കാത്തിരിക്കുയാണ് റിഷിയും പ്രണോതിയും ഇപ്പോള്‍. അടുത്ത വര്‍ഷത്തോടെ അമേരിക്കിയില്‍ ഉത്പന്നം എത്തിക്കാമെന്ന പ്രതീക്ഷയിലാണിവര്‍. അടുക്കള ഉപകരണങ്ങളില്‍ ആദ്യമായാണ് റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഒരടിയോളം വലുപ്പവും, 18 കിലോഗ്രാം ഭാരവുമുള്ള ഈ റോബോട്ടിനെ അടുക്കളയിലോ, ഡൈനിങ് ടേബിളിലോ വച്ച് ഉപയോഗിക്കുകയുമാകാം.  ഇനി ചപ്പാത്തിയേക്കാള്‍ പൂരിയാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമെങ്കില്‍ അതിനായി മാവ് പരത്തി തരാനും ഈ റോബോട്ടിന് കഴിയും.599 ഡോളര്‍ (35,000 രൂപ) ആണ് ഇതിന്റെ വില. 17 കിലോഗ്രാം ഭാരമുള്ള ഉപകരണത്തില്‍ 10 മോട്ടോറുകളും 15 സെന്‍സറുകളും 300 ഘടകങ്ങളുമുള്ള ഈ ഉപകരണം വികസിപ്പിക്കുന്നതിനായി സിമ്പ്ലിസ്റ്റിക് എന്ന പേരില്‍ ദമ്പതികള്‍ കമ്പനി രൂപീകരിച്ചിട്ടുണ്ട്.ടെണ്‍ ക്യൂബെന്ന മൊബൈല്‍ സെക്യൂരിറ്റി കമ്പനിയുടെ സ്ഥാപകനാണ് ഇസ്രാനി. കമ്പനിയെ പിന്നീട് മക്കാഫി ഏറ്റെടുത്തു. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദഗ്ദ്ധയാണ് പ്രണോതി.ഇരുവരുടെയും കണ്ടുപിടുത്തത്തിന്റെ വീഡിയോ യൂ ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. 28 ലക്ഷത്തിലേറെ ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.

Rotimatic

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News