Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:56 pm

Menu

Published on November 6, 2014 at 11:48 am

മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി

indian-father-kills-man-over-alleged-rape

ന്യൂഡല്‍ഹി : മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് ക്രൂരമായി  കൊലപ്പെടുത്തി .ബലാത്സംഗത്തെ തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പിതാവ് അയല്‍പക്കക്കാരനായ യുവാവിനെ കൊലപ്പെടുത്തിയത്. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഖജൂരിഖാസിലെ ചന്ദുനഗര്‍ ചേരിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷമാണ്, സമീപത്തെ തെരുവില്‍ കൈവണ്ടിയില്‍ കച്ചവടം നടത്തുന്ന 36കാരനാണ് വീടിനോട് ചേര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന 46കാരനെ ശ്വാസംമുട്ടിക്കുകയും ലിംഗത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ നേരെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.ഇവരുടെ വീടിനോട് ചേര്‍ന്ന മുറിയില്‍ അഞ്ചു വര്‍ഷമായി താമസിക്കുകയായിരുന്ന മധ്യവയസ്കനാണ് കൊല്ലപ്പെട്ടത്. ഒരേ നാട്ടുകാരനായിരുന്ന ഇയാളെ കുടുംബത്തിലെ അംഗത്തെ പോലെയാണ് കണക്കാക്കിയിരുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട വിവരം താനറിഞ്ഞിരുന്നില്ല. ഭര്‍ത്താവ് എല്ലാം ഉള്ളില്‍ ഒതുക്കി വെച്ചിരിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നോടും മക്കളോടും മുകള്‍ നിലയിലെ ചെറിയ മുറിയിലേക്ക് കിടക്കാന്‍ പറഞ്ഞ്, അയല്‍വാസിയെ ഭര്‍ത്താവ് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. ഇവിടെ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല നടന്ന ശേഷം രാവിലെയാണ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞത്.കമാരക്കാരിയായ മകളെ ചര്‍ദ്ദിയെ തുടര്‍ന്ന് ഈയിടെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. കാരണമാരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന ആ കഥ അവള്‍ പറഞ്ഞത്. കുടുംബാംഗത്തെ പോലെ കരുതുന്ന അയല്‍വാസി തന്നെ മുറിയിലേക്ക് പിടിച്ചു കൊണ്ടുപോയി കൈകള്‍ കെട്ടിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ഇക്കാര്യം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മകള്‍ പറഞ്ഞു. ഇക്കാര്യം ഭാര്യയോട് പോലും പറഞ്ഞില്ല. കേസും കോടതിയുമായി നടന്നാല്‍ കാര്യമില്ലെന്ന് ദില്ലി കൂട്ട ബലാല്‍സംഗ കേസ് പോലുള്ള സംഭവങ്ങള്‍ തെളിയിച്ചതായും ഇത് തിരിച്ചറിഞ്ഞ താന്‍ കൊല നടത്തുകയായിരുന്നുവെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. മരിച്ചു എന്നുറപ്പായപ്പോള്‍ ഭാര്യയെ വിവരമറിച്ചശേഷം പൊലീസില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു.ഒരാളെ പോലും വേദനിപ്പിക്കാത്ത സാധാരണ മനുഷ്യനായിരുന്നു തന്റെ ഭര്‍ത്താവെന്നും സഹോദരനെ കരുതിയ യുവാവ് മകളെ ബലാല്‍സംഗം ചെയ്ത ഷോക്കിലാണ് ഇത് സംഭവിച്ചതെന്നും ഇയാളുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ബലാല്‍സംഗക്കാര്‍ക്ക് ഇതൊരു പാഠമാവണം എന്നും കീഴടങ്ങുംമുമ്പ് ഭര്‍ത്താവ് പറഞ്ഞതായി അവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News