Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:34 am

Menu

Published on November 3, 2014 at 1:50 pm

1500 രൂപയുടെ വാഷിംഗ് മെഷീൻ വിപണിയിൽ

indian-marketing-consultant-created-the-rs-1500-washing-machine

നഗര പ്രദേശങ്ങളിലുള്ള വീട്ടമ്മമാർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വാഷിംഗ് മെഷീൻ.തിരക്കില്‍ കുടുംബാംഗങ്ങള്‍ക്ക് ഇത് വലിയ സഹായം തന്നെയാണ്.എന്നാൽ ഇതിൻറെ വില സാധാരണക്കാരന് താങ്ങാവുന്നതല്ല. എങ്കിൽ ഇത്തരക്കർക്കിതാ ഒരു സന്തോഷ വാർത്ത.വെറും 1500 രൂപയ്ക്ക് ഒരു കുഞ്ഞൻ വാഷിംഗ് മെഷീൻ വിപണിയിലെത്താൻ പോകുന്നു. ഇതിന് ഒരു ബക്കറ്റിനുള്ളില്‍ വയ്ക്കാവുന്ന വലിപ്പം മാത്രമാണുള്ളത്. മുംബൈ കേന്ദ്രമായ വിംബാസ് നവ്രചനാ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് വെനസ് എന്ന പേരില്‍ ഈ വാഷിംഗ് മെഷീന്‍ നിർമ്മിച്ചിരിക്കുന്നത്.മെഷീൻ പ്രവർത്തിച്ചുക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വൈദ്യുതി നിലച്ചാൽ അതിൽ ഘടിപ്പിച്ചിരിക്കുന്ന 12 വോൾട്ടിൻറെ ബാറ്ററിയുപയോഗിച്ച് ഈ മെഷീൻ പ്രവർത്തിപ്പിക്കാൻ സാധിക്കും. ചെറിയ മെഷീൻ ആയതിനാൽ അധികം തുണി അലക്കാന്‍ സാധിക്കില്ല എന്ന പേടിയും വേണ്ട. വെറും അഞ്ച് മിനിറ്റുകൊണ്ട് രണ്ടരക്കിലോ തുണി ഇതിൽ നിഷ്പ്രയാസം അലക്കാൻ സാധിക്കും.അടുത്ത വർഷം പകുതിയോടെ മെഷീനുകൾ എല്ലാവർക്കും ലഭ്യമാകത്തക്കവിധത്തിൽ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ഉദ്ദേശം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News