Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :മലയാളി യുവാവിന് പോളണ്ടുകാരി ജീവിത സഖിയായി.13 വര്‍ഷമായി ലണ്ടനില്‍ ജോലി ചെയ്തു വരുന്ന അജയ് മാത്യുവിനാണ് പോളണ്ടുകാരി മെസീന സ്വന്തം ജീവിത സഖിയായത്.പൊന്നുരുന്നി സെൻറ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.വിവാഹ ശേഷം കലൂര്‍ ഐഎംഎ ഹാളില്‍ വെച്ച് വിവാഹ പാർട്ടിയും നടന്നു.ലണ്ടനിൽ താമസമാക്കിയ അജയ് മാത്യു അവിടെ വെച്ച് പരിചയപ്പെട്ട മെസീനയുമായി പ്രണയത്തിലാകുകയായിരുന്നു. വിവാഹത്തിന് മെസീനയുടെ സഹോദരന്‍ ഡാറിന്‍ മാത്രമേ നാട്ടില്‍ നിന്ന് എത്തിയിരുന്നുള്ളൂ.പാസ്‌പോര്‍ട്ട് പ്രശ്‌നത്തെ തുടർന്ന് മെസീനയുടെ മാതാപിതാക്കൾക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.മൂവാറ്റുപുഴ മാറാടി സ്വദേശിയും കാക്കനാട് നവോദയ മംഗലത്ത് മാത്യുവിൻറെ മകനുമാണ് അജയ് മാത്യു.
Leave a Reply