Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും കുതിപ്പ്. വിദേശ ഇന്ത്യക്കാരില്‍നിന്ന് കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ ബാങ്കുകളെ സഹായിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ രംഗത്തത്തെിയതോടെയാണ് ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും കുതിപ്പുണ്ടായത്. 106 പൈസ ഉയര്‍ന്ന് ഡോളറിന് 66.01 എന്ന നിരക്കിലാണ് രൂപ വ്യാഴാഴ്ച ക്ളോസ് ചെയ്തത്.കൂടുതല്‍ അമേരിക്കന്‍ ഡോളര്‍ ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് ബുധനാഴ്ച രഘുറാം രാജന്‍ പ്രഖ്യാപിച്ചത്.നടപടികളെ ആവേശത്തോടെയാണ് വിപണി സ്വീകരിച്ചത്. രൂപയുടെ നേട്ടത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണിയിലും കുതിപ്പുണ്ടായി. ബുധനാഴ്ച രൂപ 56 പൈസ നേട്ടമുണ്ടാക്കിയിരുന്നു. മുംബൈ ഓഹരി വില സൂചിക (സെന്‍സെക്സ്) 412.21 പോയന്‍റും ദേശീയ ഓഹരി സൂചിക (നിഫ്റ്റി) 144.85 പോയന്‍റുമാണ് ഉയര്‍ന്നത്.
Leave a Reply