Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:02 am

Menu

Published on December 1, 2014 at 3:49 pm

ജനങ്ങളിൽ ആശങ്കയുണ്ടാക്കി ബ്രിട്ടണിൽ ആകാശത്ത് സ്പോടന ശബ്ദങ്ങൾ;കാരണം കണ്ടെത്തി ഇന്ത്യൻ ഗവേഷകർ

indian-scientist-finds-the-truth-behaind-mysterious-bangs

ലണ്ടൻ : ബ്രിട്ടനിലെ ആകാശത്ത് കഴിഞ്ഞ രാത്രിയിലുണ്ടായ പൊട്ടിത്തെറി  ജനങ്ങളിൽ ഭീതിപരത്തികൊണ്ടുള്ളതായിരുന്നു. അസാധാരണമായി കേട്ട ശബ്ദങ്ങളും വെളിച്ചവും കണ്ട് അവിടെയുള്ള ജനങ്ങളിൽ പരിഭ്രാന്തി പരത്തി. തീവ്രവാദികളുടെ ആക്രമണ മായിരിക്കുമെന്ന് ഒരു വിഭാകം പേർ അഭിപ്രായപ്പെട്ടിരുന്നത്.മറ്റുചിലരാകട്ടെ ലോകാവസനാമാണിതെന്നാണ് ധരിച്ചത്.പൊട്ടിത്തെറിയ്ക്ക് കാരണം ശബ്ദ പരീക്ഷണ വിമാനങ്ങളുടെ താണെന്ന് വിദഗ്ദർ കണ്ടെത്തിയതിനെ തുടർന്നാണ് ഊഹാപോഹങ്ങൾക്ക് അവസാനമായത്.  ഈ കണ്ടെത്തൽ നടത്തിയത് ഇന്ത്യൻ ശാസ്ത്രജ്ഞരായിരുന്നു എന്നതാണ്  മറ്റൊരു വസ്തുത .ഈ ശബ്ദങ്ങൾക്ക് പൾസ് ഡിറ്റനേഷൻ എഞ്ചിൻറെ ശബ്ദത്തോട് ഏറെ സാമ്യമുണ്ടെന്ന് ഷെഫീൽഡിൽ ഇത് സംബന്ധിച്ച്  ഗവേഷണം നടത്തുന്ന സംഘത്തിൽപ്പെട്ട    ഇന്ത്യൻ ശാസ്ത്രജ്ഞൻ ഭൂപേന്ദ്ര   പറഞ്ഞു. ഇത്തരമൊരു എഞ്ചിൻ ശരിക്കുള്ള ശബ്ദത്തിൽ പരീക്ഷണം നടത്തിയാൽ മൈലുകൾ ദൂരേയ്ക്ക് അത് കേൾക്കുവാൻ ,കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബ്ദം കുറയ്ക്കാൻ വേണ്ടി പകൽ സമയത്ത് മതി ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് എന്ന് ആളുകൾ അഭിപ്രായപ്പെടാറുണ്ടെന്നും അദ്ദേഹം വ്യകതമാക്കി.പ്രധാനമായും സ്പോടന പരമ്പരകളുടെ ബലത്തിലാണ് ഇത്തരം എഞ്ചിനുകൾ പ്രവർത്തിക്കുന്നത്.ഇന്ധനവും വായുവും കൂടി ചേരുമ്പോഴാണ് ഇത്തരം ശബ്ദങ്ങൾ ഉണ്ടാകുന്നത്.ശബ്ദവേഗതയുടെ അഞ്ചിരട്ടി സഞ്ചരിക്കുന്ന ശക്തമായ വിമാനങ്ങലാണ്ഇവയെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News