Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:01 pm

Menu

Published on July 21, 2014 at 3:01 pm

ക്യാൻസർ കണ്ടെത്താനായി ചെലവു കുറഞ്ഞ പരിശോധനയുമായി ഇന്ത്യൻ ഗവേഷക

indian-scientist-sangeeta-bhatia-develops-paper-diagnostic-for-cancer

ക്യാൻസർ നിർണയത്തിന് ഏറ്റവും ചെലവ് കുറഞ്ഞ പരിശോധനയുമായി ഇന്ത്യൻ ഗവേഷക രംഗത്തെത്തി.മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജി പ്രൊഫസറായ സംഗീത ഭാട്ടിയാണ് ഇത്തരത്തിലൊരു പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. 2003 ൽ ലോകത്തെ മികച്ച 100 യുവ ശാസ്ത്രജ്ഞരിൽ ഒരാളായി എം.ഐ.ടി ടെക്നോളജി റിവ്യൂ തെരഞ്ഞെടുത്ത സംഗീത എം.ഐ.ടിയുടെ കൊച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറഗ്രേറ്റീവ് ക്യാൻസർ റിസർച്ചിലാണ് ഇതിനെ കുറിച്ചുള്ള ഗവേഷണം നടത്തിയത്. ഗർഭധാരണ പരിശോധന പോലെ വളരെ ലളിതമായ പരിശോധനയാണ് ക്യാൻസർ പരിശോധനയ്ക്കുമുള്ളത്. ഇതിനായി നാനോ സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കിയ കടലാസിൽ രോഗിയുടെ മൂത്ര സാമ്പിൾ ഒഴിക്കുമ്പോൾ നിമിഷങ്ങൾക്കകം രോഗം നിർണ്ണയിക്കാൻ കഴിയും. ഈ രീതിയിൽ ആർക്കും സ്വയം പരിശോധന നടത്തി രോഗം നിർണ്ണയിക്കാം. ഈ പരിശോധനയിലൂടെ സൂക്ഷ്മമായ കണങ്ങൾ പ്രോട്ടായായിസ് എന്ന ട്യൂമർ പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News